പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ. സി ബി ഐ കോടതിക്ക് മുന്നിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നാളെ ഹാജരാകണം. .
സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ സെൻട്രൽ ജയിൽ മെഡിക്കൽ ബോർഡ്, പെരിയ കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരനെ 40 ദിവസത്തെ ആയുർവേദ ചികിത്സക്കായി അയച്ചു. നിലവിൽ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് എ പീതാംബരൻ.
ഇക്കഴിഞ്ഞ ഓക്ടോബര്‍ 14ന് പീതാംബരന് അസുഖമായതിനെ തുടര്‍ന്ന് പരിശോധിക്കാൻ ജയില്‍ ഡോക്ടറായ അമര്‍നാഥിനോട് ജയിൽ സൂപ്രണ്ട് നിര്‍ദ്ദേശം നല്‍ക്കുകയായിരുന്നു. പരിശോധിച്ച ശേഷം വിദഗ്ധ ചികിത്സ വേണമെന്ന് ജയില്‍ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. 19 -ാം തിയതിയാണ് പീതാംബരന് കിടത്തി ചികിത്സ വേണമെന്ന റിപ്പോര്‍ട്ട് വന്നത്.
24-ാം തിയതി സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ ജയിൽ സൂപ്രണ്ട് സ്വന്തം നിലയ്ക്ക് രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം 40 ദിവസത്തെ കിടത്തി ചികിത്സക്കായി പീതാംബരനെ അയക്കുകയായിരുന്നു.പീതാംബരന് നടുവേദനയും മറ്റ് ചില അസുഖങ്ങള്‍ ഉള്ളത് കൊണ്ടാണ് കിടത്തി ചികിത്സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
2019 ഫെബ്രുവരി 17നാണ് പെരിയയിൽ യുവാക്കളെ കൊലപ്പെടുത്തുന്നത്. 24 പ്രതികളുള്ള കേസില്‍ 16 പേര് ജയിലിലാണ്. കൊലപാതകം, തെളിവു നശിപ്പിക്കൽ സംഘം ചേരൽ, ഗൂഡാലോചന തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍.