Untitled design 20240919 155607 0000

രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശത്തിൽ കർണാടക പിസിസി ഭാരവാഹികളുടെ പരാതി പ്രകാരം കേന്ദ്രമന്ത്രി റവ്നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ബംഗളൂരു പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രാഹുൽ ഒന്നാം നമ്പർ തീവ്രവാദിയാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. വലിയ പ്രതിഷേധം കോൺഗ്രസ് ഉയർത്തിയെങ്കിലും ക്ഷമാപണം നടത്താൻ കേന്ദ്രമന്ത്രി തയ്യാറായില്ല. ഗാന്ധി കുടുംബം പഞ്ചാബ് കത്തിച്ചു. നിരവധിപ്പേരുടെ മരണത്തിനിടയാക്കി. പരാമർശത്തിൽ ഞാനെന്തിന് ഖേദിക്കണം, സിഖ് കാരനെന്ന നിലയിൽ എന്റെ വേദനയാണ് ഞാൻ പ്രകടിപ്പിച്ചതെന്നായിരുന്നു റവ്നീത് സിങ് ബിട്ടുവിന്റെ മറുപടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *