ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിലേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് രാഹുലിന്‍റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ച് നീക്കുകയായിരുന്നു. ഇതേതുടർന്ന് രാഹുല്‍ഗാന്ധിക്കെതിരെ കേസെടുക്കാൻ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ഡിജിപിക്ക് നിർദേശം നൽകി. അതോടൊപ്പം നക്സലേറ്റ് രീതികള്‍ കോണ്‍ഗ്രസ് സംസ്കാരമാണെന്നും അസം സംസ്കാരം ഇതല്ലെന്നും അസം സമാധാനപരമായ സംസ്ഥാനമെന്നും ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. നിർദേശങ്ങള്‍ തെറ്റിച്ചതിനെ തുടര്‍ന്ന് ഗുവാഹത്തിയില്‍ ഗതാഗത തടസ്സമുണ്ടായെന്നും, ബാരിക്കേഡ് പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തെളിവായി എടുക്കുമെന്നും രാഹുല്‍ പ്രവർത്തകരെ പ്രകോപിപിച്ചുവെന്നതടക്കം കണക്കിലെടുത്താണ് കേസെന്നും ഹിമന്ദ ബിശ്വ ശർമ കൂട്ടിച്ചേർത്തു.