വിഴിഞ്ഞം വിഷയത്തില്‍ അനുരഞ്ജന ചര്‍ച്ച. മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലീമിസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി വി.പി. ജോയി മലങ്കര സഭാധ്യക്ഷന്‍ മാര്‍ ക്ലിമീസും ലത്തീന്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോയുമായും സംസാരിച്ചതിനുശേഷമാണ് മാര്‍ ക്ലീമിസ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. പല തട്ടിലുള്ള അനുരഞ്ജന ശ്രമങ്ങളാണു പുരോഗമിക്കുന്നത്. ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ എന്‍. രാധാകൃഷ്ണന്റെ മധ്യസ്ഥതയിലും ഒത്തുതീര്‍പ്പു ചര്‍ച്ചയുണ്ട്. റിട്ടയേഡ് ജസ്റ്റിസ് ഹരിഹരന്‍ നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ തുടങ്ങിയ പൗരപ്രമുഖരും ഈ അനുരഞ്ജന ശ്രമത്തിനു പിറകിലുണ്ട്.
ഇനി ഒരു സംഘർഷം ഒഴിവാക്കണമെന്നാണ് ചർച്ചയിലെ പൊതുവികാരം. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിലേക്ക് സമരസമിതി ശുപാർശ ചെയ്യുന്ന ഒരാളെ കൂടി ഉൾപ്പെടുത്താനുള്ള നിർദേശവും പരിഗണനയിലുണ്ട്. തീരത്തെ സംഘർഷത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് നടപടികൾ വൈകിയേക്കും.