തിരുച്ചിറപ്പള്ളിയിലെ നാം തമിഴർ കക്ഷി പാര്‍ട്ടി നേതാക്കള്‍ക്കും മൂന്ന് കാളകള്‍ക്കുമൊപ്പമാണ് സ്ഥാനാര്‍ത്ഥി രാജേഷ് ജില്ലാ കളക്ട്രേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. വ്യത്യസ്തമായ രീതിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയതോടെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ജെല്ലിക്കെട്ട് ആക്ടിവിസ്റ്റ് കൂടിയായ ഡി രാജേഷ്. എംബിഎ ബിരുദധാരിയായ രാജേഷ് മുമ്പ് ജെല്ലിക്കെട്ടിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചവരിൽ ഉണ്ടായിരുന്നു, ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.