സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം ആദ്യമായി കേസില്‍ ഉള്‍പ്പെട്ട് പത്തു വര്‍ഷം വരെ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒറ്റതവണ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കുനേരെയുള്ള അതിക്രമം , ലഹരി കേസുകൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് ഇളവ് ലഭിക്കില്ല. തേനീച്ച കടന്നൽ ആക്രമണത്തിൽ വനത്തിനകത്ത് മരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം ധന സഹായം നൽകാനും, വനത്തിന് പുറത്താണങ്കിൽ രണ്ട് ലക്ഷം നൽകാനും കൂടാതെ കളമശ്ശേരി സ്ഫോടനത്തിൽ മരിച്ച മൂന്നു പേരുടെ കുടുംബാംഗങ്ങൾക്ക് കൂടി 5 ലക്ഷം ധന സഹായം നല്‍കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan