405 കിമി റേഞ്ചുള്ള പുതിയ ഇലക്ട്രിക്ക് കാറുമായി ചൈനീസ് വാഹന ബ്രാന്‍ഡായ ബിവൈഡി. സീഗല്‍ എന്ന ഈ ഇവിയെ ചൈനീസ് വിപണിയിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 11,400 ഡോളര്‍ അല്ലെങ്കില്‍ 78,800 യുവാന്‍ (ഏകദേശം 9.35 ലക്ഷം രൂപ) വിലയുള്ള ഈ ഇലക്ട്രിക്ക് കാറിന് ആദ്യ 24 മണിക്കൂറിനുള്ളില്‍ 10,000-ത്തില്‍ അധികം ബുക്കിംഗുകള്‍ ലഭിച്ചു. യഥാക്രമം 305കിമീ, 405കിമീ റേഞ്ചുള്ള 30കിലോവാട്ട്അവര്‍, 38കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുകള്‍ ഉള്ള രണ്ട് വേരിയന്റുകളിലാണ് സീഗല്‍ ഇവി എത്തുന്നത്. ആദ്യ 24 മണിക്കൂറിനുള്ളില്‍ ഇതിനകം 10,000-ത്തിലധികം പ്രീ-ഓര്‍ഡറുകള്‍ ലഭിച്ചതിന്റെ അമ്പരപ്പിലാണ് വാഹനലോകം. കമ്പനിയുടെ ഇ-പ്ലാറ്റ്‌ഫോം 3.0 അടിസ്ഥാനമാക്കിയുള്ളതാണ് ബിവൈഡി സീഗല്‍. 55 കിലോവാട്ട് (74 കുതിരശക്തി) റേറ്റുചെയ്ത മുന്‍വശത്ത് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോര്‍ ഇതിന്റെ സവിശേഷതയാണ്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 30-കിലോവാട്ടും 38-കിലോവാട്ടും. യഥാക്രമം 305 കിലോമീറ്ററും 405 കിലോമീറ്ററും സിഎല്‍ടിസി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 30 മിനിറ്റ് എടുക്കും.