മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം എട്ടരയോടെ 125 മരണങ്ങൾ സ്ഥിരീകരിച്ചു. 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്.131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. ഹാരിസണ്‍ പ്ലാൻ്റിൻറെ ബംഗ്ലാവിൽ കുടുങ്ങിയവരെ എല്ലാവരെയും സൈന്യം രക്ഷപ്പെടുത്തി. ചുരൽ മലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് താൽക്കാലിക പാലം നിര്‍മിച്ചു. രാത്രിയായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമെന്ന് സൈന്യം.