രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, 2023 മാര്‍ച്ചില്‍ ഇഗ്‌നിസ്, ബലേനോ, സിയസ്, എക്‌സ്എല്‍6, ഗ്രാന്‍ഡ് വിറ്റാര എന്നിവയില്‍ ചില മോഡലുകള്‍ക്ക് 52,000 രൂപ വരെ കിഴിവുകളും, മറ്റ് ഓഫറുകളും നല്‍കുന്നു. ഇഗ്നിസിന് വാങ്ങുകയാണെങ്കില്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് 23,000 രൂപ കിഴിവ്, 10,000 രൂപ ഹോളി ബുക്കിംഗ് ബോണന്‍സ, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 4,000 രൂപ കോര്‍പ്പറേറ്റ് ഓഫറുകള്‍ എന്നിവ ഉള്‍പ്പടെ മൊത്തം 52,000 രൂപയാണ് കുറയുക. ഓട്ടോമാറ്റിക് (എജിഎസ്) വകഭേദങ്ങള്‍ക്ക് 13,000 രൂപ കിഴിവ്, 10,000 രൂപ ഹോളി ബുക്കിംഗ് ബോണന്‍സ, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 4,000 രൂപ കോര്‍പ്പറേറ്റ് ഓഫറുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 42,000 രൂപയുടെ കുറവാണ് ലഭിക്കുക. ബലേനോയ്ക്ക് മാനുവല്‍, ഓട്ടോമാറ്റിക് അല്ലെങ്കില്‍ സിഎന്‍ജി വേരിയന്റുകള്‍ക്ക് നിലവില്‍ കിഴിവുകളും ഓഫറുകളും ലഭ്യമല്ല. സിയാസ് വാങ്ങുന്നവര്‍ക്ക് മൊത്തം 28,000 രൂപ വരെയുള്ള ഓഫറുകള്‍ ലഭിക്കും. മുന്‍കൂര്‍ കിഴിവ് ലഭ്യമാകില്ല. എന്നിരുന്നാലും, 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപയുടെ കോര്‍പ്പറേറ്റ് ഓഫറും ഉണ്ട്. എക്‌സ്എല്‍6ന് നിലവില്‍ കിഴിവുകളോ ഓഫറുകളോ ഇല്ല. ഗ്രാന്‍ഡ് വിറ്റാരയുടെ കാര്യവും ഇതുതന്നെ.