ജാപ്പനീസ് മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട ആഗസ്റ്റ് മാസത്തില്‍ അതിന്റെ ജനപ്രിയ സെഡാനായ അമേസിന് ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. പരമാവധി 96,000 രൂപ വരെ കിഴിവ് ലഭിക്കും. ഈ ഓഫറില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയും ഉള്‍പ്പെടുന്നു. വരും മാസങ്ങളില്‍ ഹോണ്ട അമേസിന്റെ അപ്ഡേറ്റ് പതിപ്പ് അവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ്. ഹോണ്ട അമേസില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കും. ആദ്യത്തേതില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു. ഇത് പരമാവധി 90 ബിഎച്പി കരുത്തും 110 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. രണ്ടാമത്തേതില്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. അത് പരമാവധി 100 ബിഎച്ച്പി കരുത്തും 200 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. രണ്ട് എഞ്ചിനുകളിലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന്‍ ലഭ്യമാണ്. ഇതുകൂടാതെ, ഉപഭോക്താക്കള്‍ക്ക് കാറില്‍ സിവിടി ഓപ്ഷനും ലഭിക്കും. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട അമേസിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില മുന്‍നിര മോഡലിന് 7.20 ലക്ഷം മുതല്‍ 9.96 ലക്ഷം രൂപ വരെയാണ്.