befunky 2022 11 4 9 2 46

സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സർക്കാർ. സർക്കാർ വെബ് സൈറ്റുകളിൽ ലഭ്യമായ റിപ്പോർട്ട്
2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയതാണ്. റിപ്പോർട്ട് മാനദണ്ഡമാക്കി വേണം ജനങ്ങൾ പരാതി നൽകാൻ. ഭൂപടത്തിൽ താമസ സ്ഥലം വയലറ്റ് നിറത്തിലും പരിസ്ഥിതി ലോല മേഖല പിങ്ക് നിറത്തിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നീല നിറവും നൽകിയിട്ടുണ്ട്.

ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്.
22 സംരക്ഷിത വന മേഖലക്ക് ചുറ്റും ഉള്ള ഭൂപടം ആണിത്.

ബഫർസോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ ഇന്നലെ നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഭൂപടം പ്രസിദ്ധീകരിച്ചത് . വിട്ടുപോയ നിർമിതികൾ കൂട്ടിച്ചേർക്കാനും നിർദേശം ഉണ്ട്.

പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗങ്ങൾ വിളിക്കാനും പഞ്ചായത്തിൽ ഹെൽപ് ഡസ്ക് തുടങ്ങാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട് .

. ഓരോ പഞ്ചായത്തിലേയും വാർഡ് അംഗം,വില്ലേജ് ഓഫിസർ,വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ ചേർന്നുള്ള സമിതിയാകണം വാർഡ് തലത്തിൽ പരിശോധന നടത്തേണ്ടത്.
.നടപടികൾ വേഗത്തിലാക്കാനും പഞ്ചായത്തുകൾക്ക് സർക്കാർ നിർദേശം നൽകിയതിനാൽ നാളെ മുതൽ വാർഡ് തല സമിതികൾ പ്രവർത്തന നിരതമാകും

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *