സമകാലികകഥ സഞ്ചരിച്ച ദൂരം അടയാളപ്പെടുത്തുന്ന കഥകളാണ് ബുദ്ധമയൂരിയിലുള്ളത്. മനുഷ്യവ്യവഹാരങ്ങളുടെ ആഴങ്ങള്‍ പ്രതിഫലിക്കുന്ന ഈ കഥകളില്‍ സ്ത്രീ അവളുടെ ആന്തരിക പ്രതിസന്ധികളും സാമൂഹികയാഥാര്‍ഥ്യത്തിന്റെ വരിഞ്ഞുമുറുക്കലുകളും തന്നെത്താന്‍ തരണം ചെയ്യുന്നതിന്റെ നേര്‍ച്ചിത്രം കാണാം. തീക്ഷ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒറ്റപ്പെടുന്ന മനുഷ്യരുടെ വ്യഥയെ പ്രതിനിധീകരിക്കുമ്പോഴും സ്ത്രീ എന്ന ജീവിതസ്വത്വത്തിന്റെ അടയാളം കൂടി രേഖപ്പടുത്തുന്നു. ‘ബുദ്ധമയൂരി’. മിനി പി.സി. ഡിസി ബുക്സ്. വില 135 രൂപ.