400 രൂപയില്‍ താഴെയുള്ള പുതിയ പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 70 ദിവസം മുതല്‍ 365 ദിവസം വരെ വാലിഡിറ്റിയുള്ള നിരവധി പ്ലാനുകള്‍ ബിഎസ്എന്‍എല്ലിന് ഉണ്ട്. പുതിയ 397 രൂപ പ്ലാന്‍ അനുസരിച്ച് 150 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. ഈ 397 രൂപ പാക്കേജ് ഉപയോഗിച്ച് ആദ്യത്തെ 30 ദിവസം പരിധിയില്ലാതെ കോളുകള്‍ വിളിക്കാം. കൂടാതെ ആദ്യ 30 ദിവസം പ്രതിദിനം 2 ജിബി ഡാറ്റ ഉപയോഗിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ഒരുമാസം കണക്കാക്കുകയാണെങ്കില്‍ 60 ജിബി ഡേറ്റയാണ് ലഭിക്കുക. 30 ദിവസത്തിനുശേഷം ആവശ്യമനുസരിച്ച് പ്ലാനിലേക്ക് ഡാറ്റയും കോളിങ് സേവനവും ചേര്‍ക്കാനും കഴിയും. ഇതിനുപുറമെ, 100 സൗജന്യ എസ്എംഎസും ഉള്‍പ്പെടുന്നതാണ് പുതിയ പാക്കേജ്. ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ച് കഴിയുന്നത്ര ദിവസം സിം സജീവമായി സൂക്ഷിക്കേണ്ട ഉപയോക്താക്കള്‍ക്ക്, ഈ പ്ലാന്‍ മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു.