കേരളത്തിൽ കൊവിഡ് വ്യാപനം കൂടുന്നു എന്നതിനാൽ പ്രതിരോധ മാർഗങ്ങൾ കൂട്ടണം എന്നറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചു. കേരളമുൾപ്പെടെ 7 സംസ്ഥാനങ്ങൾക്ക് കത്തയച്ചു.വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിക്കാനും ടിപിആർ കൂടിയ ഇടങ്ങൾ, രോഗ ക്ലസ്റ്ററുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കാനും കത്തിൽ ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
ഡീസൽ പ്രതിസന്ധി തുടരുന്നത് മൂലം ഓർഡിനറി ബസുകൾ സർവീസ് വെട്ടികുറച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും സർവീസുകൾ മുടങ്ങിയതോടെ ജനം വലഞ്ഞു. ചില ദീർഘദൂര സർവീസുകളും നിർത്തി വച്ചു. കെഎസ്ആർടിസിയിലെ ഡീസൽ പ്രതിസന്ധിയെ തുടർന്ന് മന്ത്രി മന്ത്രി സിഎംഡി ബിജു പ്രഭാകറിനോട് റിപ്പോർട്ട് തേടിയിരുന്നു.
ഇടുക്കി അണക്കെട്ട് നാളെ തുറക്കും.എന്നാൽ കുറച്ചു വെള്ളം മാത്രംമേ തുറന്നു വിടൂ എന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നാളെ രാവിലെ പത്തു മണിക്ക് തുറക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണിത്. മഴയ്ക്ക് ശമനമുണ്ടെങ്കിലും നീരൊഴുക്ക് കൂടിയതിനാലാണ് ജലനിരപ്പ് ഉയരുന്നത് . ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും എന്ന് നേരത്തെ പൊതുജനങ്ങളെ അറിയിച്ചിരുന്നു.മഴ കുറഞ്ഞതിനാൽ പെരിയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് താഴ്ന്നു.
വിലക്കയറ്റത്തിനെതിരായ ജനാധിപത്യ പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനും ധ്രുവീകരണത്തിനുള്ള ശ്രമമാണ് അമിത് ഷാ നടത്തുന്നതെന്ന് കോൺഗ്രസ്സ് . ഇഡി റെയ്ഡിനും വിലക്കയറ്റത്തിനും ജി എസ് ടി ക്കുമെതിരെ പാർലമെന്റിൽ നിന്ന് കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയപ്രതിഷേധ മാർച്ചിനെക്കുറിച്ച് അമിത് ഷാ പറഞ്ഞതിനെതിരേ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ട്വീറ്റ് ചെയ്തു.പ്രതികരിച്ചു. “രോഗതുരമായ ഒരു മനസ്സിന് മാത്രമേ ഇത്തരം വ്യാജ വാദങ്ങൾ ഉന്നയിക്കാൻ കഴിയൂ. പ്രതിഷേധം എത്തേണ്ടയിടത്ത് എത്തിയെന്നാണ് ഇത് തെളിയിക്കുന്നത്” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം രാമക്ഷേത്ര സ്ഥാപക ദിനവുമായി ബന്ധപ്പെടുത്തി ഷാ സംസാരിച്ചിരുന്നു.
അമേരിക്കൻ കോൺഗ്രസ് സ്പീക്കർ നാൻസി പലോസി തായ്‌വാൻ സന്ദർശിച്ചതിൽ പ്രതിഷേധിച്ച് ചൈന അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വെട്ടിച്ചുരുക്കി. കാലാവസ്ഥ വ്യതിയാനം, അഭയാർത്ഥി പ്രശ്നം, അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ, സൈനിക ആയുധ കാര്യങ്ങളിലടക്കമുള്ള അന്താരാഷ്ട്ര ഉഭയകക്ഷി ചർച്ചകളിൽ നിന്നാണ് ചൈന പിന്മാറിയത്. ഇതിൽ പ്രതിഷേധിച്ച് അമേരിക്ക ചൈനീസ് സ്ഥാനപതിയെ വിളിച്ചു വരുത്തി ചൈനയുടെ നിരുത്തരവാദപരമായ പ്രവർത്തിയിൽ പ്രതിഷേധമറിയിച്ചു.