ബൈജു സന്തോഷ്, സംയുക്ത മേനോന്, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബൂമറാംഗ’് എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 3 ന് ചിത്രം തിയറ്ററുകളില്‍ എത്തും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തിയറ്ററുകളില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രമാണ് ഇത്. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മനു സുധാകരന് ആണ് സംവിധാനം. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ടി കെ രാജീവ് കുമാര്‍ ചിത്രം ബര്‍മുഡയുടെയും തിരക്കഥ കൃഷ്ണദാസിന്റേത് ആയിരുന്നു. ചിത്രത്തില്‍ അഖില്‍ കവലയൂര്‍, ഹരികൃഷ്ണന്, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.