ക്രൂസര്‍ മോട്ടോര്‍ സൈക്കിള്‍ ഹോണ്ട റിബല്‍ 500ന്റെ ബുക്കിങ് ആരംഭിച്ച് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ. തിരഞ്ഞെടുത്ത ഹോണ്ടയുടെ ബിഗ് വിങ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ബുക്കിങ് നടത്താനാവുക. 5.12 ലക്ഷം രൂപ(എക്സ് ഷോറൂം) മുതല്‍ വിലയുള്ള റിബല്‍ 500 ഗുരുഗ്രാം, മുംബൈ, ബെംഗളുരു എന്നീ നഗരങ്ങളില്‍ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ജൂണ്‍ മുതല്‍ തന്നെ വാഹനത്തിന്റെ ഡെലിവറിയും ആരംഭിക്കും. പരമ്പരാഗത ക്രൂസര്‍ മോട്ടോര്‍സൈക്കിളുകളില്‍ നിന്നും കടമെടുത്തിട്ടുള്ള രൂപകല്‍പനയാണ് ഹോണ്ട റിബല്‍ 500ന്. സ്റ്റാന്‍ഡേഡ് മോഡല്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് നിറമാണ് വാഹനത്തിന്. 471 സിസി ലിക്വിഡ് കൂള്‍ഡ്, 4 സ്ട്രോക്ക്, 8 വാല്‍വ് പാരലല്‍ ട്വിന്‍ എന്‍ജിനാണ് കരുത്ത്. 45എച്ച്പി കരുത്തും പരമാവധി 43.3എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ഗിയര്‍ബോക്സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഹോണ്ട റിബെല്‍ 500ന്റെ വില 5.12 ലക്ഷം രൂപ(ഗുരുഗ്രാം, എക്സ് ഷോറൂം) മുതലാണ് ആരംഭിക്കുന്നത്.