പുതുതായി ലോഞ്ച് ചെയ്ത മഹീന്ദ്ര എക്‌സയുവി 400 ഇവിയുടെ ബുക്കിംഗ് 21,000 രൂപ ടോക്കണ്‍ തുകയ്ക്ക് ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പുകളിലോ ആരംഭിച്ചു. പുതിയ മോഡലിന്റെ ഡെലിവറി 2023 മാര്‍ച്ച് മുതല്‍ ആരംഭിക്കും. ഇത് ഇസി, ഇഎല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 15.99 ലക്ഷം രൂപയും 18.99 ലക്ഷം രൂപയുമാണ് ഇവയുടെ വില. ഇവ പ്രാരംഭ വിലകളാണ്, ആദ്യ 5,000 യൂണിറ്റുകള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. പുതിയ മഹീന്ദ്ര എക്‌സയുവി400 ഇലക്ട്രിക് രണ്ട് ബാറ്ററി പാക്കുകളില്‍ ലഭ്യമാണ് – 34.5 കിലോവാട്ട്അവര്‍ ഇസി വേരിയന്റും 39.4 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഇഎല്‍ വേരിയന്റും. 150 ബിഎച്ച്പിയും 310 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന ഫ്രണ്ട് ആക്സില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറിന് ബാറ്ററികള്‍ കരുത്ത് പകരുന്നു. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതിന് മുമ്പ് വെറും 8.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു.