ചിപ്പിയിലൊളിപ്പിച്ച മുത്തുകള്‍ പെറുക്കിയെടുക്കാനാവുന്ന കഥകളാണ് ‘ബോണ്‍സായ്’. ഒറ്റവരിക്കഥകളില്‍ നിന്നും ഒരായിരം അര്‍ത്ഥതലങ്ങള്‍ കണ്ടെത്താവുന്ന കഥകളുടെ സമാഹാരം. നോവല്‍ ടെസ്റ്റ് ക്രിക്കറ്റായും നോവലെറ്റ് ഒരു വണ്‍ഡെ മാച്ചായും ചെറുകഥ ട്വന്റി ട്വന്റിയായും താരതമ്യപ്പെടുത്തുമ്പോള്‍ ഈ സമാഹാരത്തിലെ കഥകള്‍ സൂപ്പര്‍ ഓവറാണെന്ന് എഴുത്തുകാരന്‍ രേഖപ്പെടുത്തുന്നു. ഓരോ കഥയിലും ജീവിതസത്യത്തിന്റെയും പ്രണയത്തിന്റെയും പ്രണയഭംഗത്തിന്റെയും മോഹത്തിന്റെയും അടയാളങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. ‘നിതിന്‍ എം എസ്’. ഗ്രീന്‍ ബുക്‌സ്. വില 85 രൂപ.