ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളിലൊന്നായ ഐ 7 സ്വന്തമാക്കി ബോളീവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണ്‍. തന്റെ ഗാരിജിലെ ആദ്യ ഇലക്ട്രിക് കാറാണ് ഐ 7. 1.95 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള കാര്‍ കഴിഞ്ഞ മാസം അവസാനമാണ് അജയ് ദേവ്ഗണ്‍ വാങ്ങിയത്. പുതിയ കാറില്‍ നടന്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും ഓണ്‍ലൈനില്‍ വൈറലാണ്. സെവന്‍ സീരിന് സമാനമായ ഇലക്ട്രിക് എസ്‌യുവി ഐ 7ല്‍ നിരവധി ആഡംബര ഫീച്ചറുകളുണ്ട്. 14.9 ഇഞ്ച് ഇന്‍ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവുമുണ്ട്. പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി റൂഫില്‍ 31.3 ഇഞ്ച് 8സ ഫോള്‍ഡബിള്‍ ഡിസ്‌പ്ലെ. ഒറ്റ ചാര്‍ജില്‍ 625 കിലോമീറ്റര്‍ വരെ സഞ്ചാര ദൂരം നല്‍കുന്ന 101.7 സണവ ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തില്‍. 544 എച്ച്പി കരുത്തും 745 എന്‍എം ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് കാറില്‍ ഉപയോഗിക്കുന്നത്. 4.7 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ കടക്കുന്ന കാറിന്റെ ഉയര്‍ന്ന വേഗം 239 കിലോമീറ്ററര്‍.