ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ സൂപ്പര്‍ സ്‌പോട്ട് ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 20.25 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പൂര്‍ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റായാണ് പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ നെറ്റ്വര്‍ക്കില്‍ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം. ഡെലിവറി 2023 ഫെബ്രുവരി മുതല്‍ ആരംഭിക്കും. ബിഎംഡബ്ല്യു ഷിഫ്റ്റ്ക്യാം ടെക്നോളജിയുള്ള നൂതന 999സിസി, 4-സിലിണ്ടര്‍ വാട്ടര്‍/ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് പുതിയ ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ നല്‍കുന്നത്. ഈ 999 സിസി എഞ്ചിന് 13,750 ആര്‍പിഎമ്മില്‍ 210 ബിഎച്ച്പി ഉത്പാദിപ്പിക്കാന്‍ കഴിയും, ഇത് മുന്‍ മോഡലിനേക്കാള്‍ 3 ബിഎച്ച്പി കൂടുതലാണ്. 113എന്‍എം ടോര്‍ക്ക് അതേപടി തുടരുന്നു, ഇത് 11,ആര്‍പിഎമ്മില്‍ ലഭ്യമാണ്. എസ് 1000 ആര്‍ആര്‍ പ്രോ 22,15,000 രൂപയും എസ് 1000 ആര്‍ആര്‍ പ്രോ എം സ്‌പോര്‍ട്ട് 24,45,000 രൂപയുമാണ് വിലകള്‍.