ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലായ പുതിയ തലമുറ ബിഎംഡബ്ല്യു എം5 അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ബിഎംഡബ്ല്യു എം പെര്‍ഫോമന്‍സ് ഡിവിഷന് അടുത്തിടെ ഒരു ടീസര്‍ വീഡിയോ പുറത്തിറക്കി. ഇത് എം5 ഹൈ പെര്‍ഫോമന്‍സ് സെഡാന് ഉടന്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. പുതിയ എം 5 ന് ഒരു ക്ലാസിക് ബിഎംഡബ്ല്യു ഫ്രണ്ട് ഡിസൈന്‍ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടുതല്‍ പരമ്പരാഗത ബിഎംഡബ്ല്യു ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. പുതിയ എം 5 ന് 2,435 കിലോഗ്രാം ഭാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മുമ്പത്തെ എം 5നേക്കാളും 2024 540ഐഎക്സ്ഡ്രൈവിനെക്കാളും വളരെ ഭാരമുള്ളതാണ്. ഈ നമ്പറുകള്‍ ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് ശ5 ങ60 യുടെ ഭാരത്തേക്കാള്‍ കൂടുതലായതിനാല്‍ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പുതിയ ബിഎംഡബ്ല്യു എം5, ബിഎംഡബ്ല്യു എക്സഎമ്മില് നിന്ന് ഹൈബ്രിഡ് പവര്‍ട്രെയിന്‍ കടമെടുക്കും. 718 ബിഎച്പി കരുത്തും 1,030 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഒരു ഇലക്ട്രിക് മോട്ടോറോടുകൂടിയ ഇരട്ട-ടര്‍ബോചാര്‍ജ്ഡ് 3.0-ലിറ്റര്‍ ഇന്‍ലൈന്‍-സിക്സ് എഞ്ചിന് ഇതില്‍ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വര്‍ധിച്ച പവര്‍ കൈകാര്യം ചെയ്യുന്നതിനായി, 20 ഇഞ്ച് ഫ്രണ്ട് വീലുകളും 21 ഇഞ്ച് പിന് വീലുകളുമുള്ള ടയര്‍ സജ്ജീകരണവും എം5 ന് ഉണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിഎംഡബ്ല്യു എം5 അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു
