ട്വിറ്ററിന് ബദലായി മറ്റൊരു ആപ്ലിക്കേഷന്‍ വികസിപ്പിച്ച് ട്വിറ്ററിന്റെ മുന്‍ സിഇഒ ആയ ജാക്ക് ഡോര്‍സി വികസിപ്പിച്ചരിക്കുന്നത്. ബ്ലൂ സ്‌കൈ എന്ന പേര് നല്‍കിയിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ ട്വിറ്ററിന് വെല്ലുവിളി ഉയര്‍ത്തുമോ എന്ന ആശങ്ക വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. ട്വിറ്ററിന്റെ സിഇഒ ആയി വീണ്ടും ജാക്ക് ഡോര്‍സി വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന നീക്കം. ട്വിറ്ററിന്റെ നീല നിറവും രൂപവും നിലനിര്‍ത്തി കൊണ്ടാണ് ബ്ലൂ സ്‌കൈ വികസിപ്പിച്ചിരിക്കുന്നത്. ടെസ്റ്റിംഗിന്റെ ഭാഗമായി ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ബ്ലൂ സ്‌കൈ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. നിലവില്‍, ഇന്‍വൈറ്റ് ഓണ്‍ലി ബീറ്റ മോഡലാണ് ഇവ പുറത്തിറക്കിയിരിക്കുന്നതെങ്കിലും, അധികം വൈകാതെ തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും ബ്ലൂ സ്‌കൈ ലഭ്യമായി തുടങ്ങുമെന്നാണ് സൂചന. ട്വിറ്ററിന്റെ യൂസര്‍ ഇന്റര്‍ഫേഴ്‌സിന് സമാനമാണ് ബ്ലൂ സ്‌കൈയുടെ യുഐയും. ബ്ലൂ സ്‌കൈ ആപ്ലിക്കേഷനില്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും, ഷെയര്‍ ചെയ്യാനും, മ്യൂട്ട് ചെയ്യാനും സാധിക്കുന്നതാണ്. ട്വിറ്ററിലും സമാന ഫീച്ചര്‍ ഉണ്ട്. അതേസമയം, ബ്ലൂ സ്‌കൈയില്‍ ഡയറക്റ്റ് മെസേജ് ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമല്ല. ബ്ലൂ സ്‌കൈ യൂസര്‍മാരോട് ചോദിക്കുന്ന പരസ്യ വാചകം ‘What’s up?’ എന്നാണ്.