ബ്ലാസ്റ്റേഴ്സ് ആൻഡ് ഗോവ കേരളത്തിന്റെ “ലോകകപ്പ് ഫുട്ബോൾ മത്സരം” ഞായറാഴ്ച
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ലോകമെങ്ങും അലയടിക്കെ കേരളത്തിന് ലോകകപ്പ് ആവേശവും ഊർജ്ജവും പകർന്നുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് നാളെ ഐ എസ് എൽ പോരാട്ടത്തിന് ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ അത് കേരളത്തിന്റെ ലോകകപ്പ് മത്സരത്തിന്റെ വീറും വാശിയും നിറഞ്ഞ കളിയാകും.
ഐഎസ്എൽ ഒന്‍പതാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നാളെ ഹോം മത്സരം. സീസണിലെ ആറാം മത്സരത്തിൽ എഫ് സി ഗോവയാണ് എതിരാളികള്‍ . നാല് കളിയിൽ 9 പോയിന്‍റുള്ള ഗോവ മൂന്നാമതും അഞ്ച് കളിയിൽ 6 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തുമാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഞായറാഴ്‌ച ഇറങ്ങുക. കഴിഞ്ഞ രണ്ട് ഹോം മത്സരത്തിലും ബ്ലാസ്റ്റേഴ്സ് ടീം തോറ്റിരുന്നു. കൊച്ചി സ്റ്റേഡിയത്തിലെ കൗണ്ടറിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ്-എഫ്‌സി ഗോവ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.
കഴിഞ്ഞ മത്സരത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ രണ്ട് ഗോൾ നേടിയതിന്‍റെ ആത്മവിശ്വാസത്തോടെയാണ് എഫ്‌സി ഗോവയ്ക്കെതിരെ ഇറങ്ങുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൾ സമദ് പറഞ്ഞു. ടീം സന്തുലിതമാണെന്നും മികച്ച മത്സരം പുറത്തെടുക്കുമെന്നും കോച്ച് ഇവാൻ വുകോമനോവിച്ചും കൊച്ചിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.