ഇന്നുരാവിലെ വീട്ടിൽ നിന്നും എയർപോർട്ടിലേക്കു പോകുന്ന വഴി അഞ്ചരക്കണ്ടിയിൽ വെച്ചാണ് കെഎസ് യു , യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്.
മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും.യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം തുടരുന്നതിനിടെ കോവളത്തും അയ്യൻകാളി ഹാളിലും മുഖ്യമന്ത്രിക്ക് പൊതു പരിപാടികൾ ഉണ്ട്. കനത്ത സുരക്ഷ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എത്തുന്ന വേദികളിൽ കരിങ്കൊടി പ്രതിഷേധം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. നേതാക്കളെ കരുതൽ തടങ്കലിൽ എടുത്തായിരുന്നു പ്രതിഷേധം കുറയ്ക്കാൻ പൊലീസ് ശ്രമിച്ചത്. അനധികൃത കരുത തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനം.