തിരുവനന്തപുരം കോർപ്പറേഷനിൽ കഴിഞ്ഞ 45 ദിവസമായിനടക്കുന്ന അഴിമതി വിരുദ്ധ സമരവും, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനുമെതിരെയുള്ള അനിശ്ചിതകാല സമരം കൂടുതൽ ശക്തമാക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്. കഴിഞ്ഞ കാലങ്ങളിൽ മെഡിക്കൽ കോളജിലും, എസ്എറ്റി ആശുപത്രിയിലും നടന്ന താത്കാലിക നിയമനങ്ങൾ അന്വേഷണത്തിന് വിധേയമാക്കണം.
നഗരസഭയുടെ പലകെട്ടിടങ്ങളും ഓരോ വർഷവും ലേലത്തുക പുതുക്കാതെ സിപിഐഎം സംഘടനകളും, നേതാക്കളും കൈവശം വച്ചിരിക്കുകയാണ്. കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ ബിജെപി നടത്തുന്ന ജനകീയ സമരങ്ങളെ തകർക്കുവാൻ സിപിഐഎമ്മും, പൊലീസും ചേർന്ന് ശ്രമിക്കുന്നുണ്ട്. ആറ് വനിതകളുൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസിനെയുപയോഗിച്ച് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചും, ഭീഷണിപ്പെടുത്തിയും സമര രംഗത്തു നിന്ന് മാറ്റിനിറുത്തുവാൻ സിപിഐഎം നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും വി.വി.രാജേഷ് പറഞ്ഞു.