ദില്ലിയില്‍ നടക്കുന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവില്‍ പാർട്ടിക്ക്കേരളത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിയുന്നില്ലെന്ന് വിലയിരുത്തൽ .
സംഘപരിവാര്‍ സംഘടനകള്‍ക്ക് ശക്തി കുറഞ്ഞ തമിഴ്‌നാട്ടില്‍ പോലും ബി.ജെ.പിക്ക് കേരളത്തേക്കാള്‍ വളര്‍ച്ച നേടാന്‍ സാധിച്ചുവെന്ന വിലയിരുത്തലിനെ തുടർന്നാണ് കേരളാ ഘടകത്തിനെ ദേശീയ ഘടകം വിമർശിച്ചത്.കേന്ദ്ര പദ്ധതികള്‍ ചൂണ്ടിക്കാണിച്ച് കേരളത്തില്‍ കൃത്യമായ പ്രചാരണം നടത്തുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്ന് ദേശീയ നേതൃത്വം പറഞ്ഞു. കേരളത്തിലെ
ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസമാര്‍ജിക്കാന്‍ സംസ്ഥാന ഘടകത്തിന് കഴിയുന്നില്ലെന്നും ദേശീയ എക്‌സിക്യൂട്ടിവില്‍ വിമര്‍ശനം ഉയര്‍ന്നു. മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നിലാണ് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിയുടെ വീഴ്ചകളാണ് ദേശീയ എക്‌സിക്യൂട്ടീവ് ചൂണ്ടിക്കാണിച്ചതെന്നാണ് ഒരുവിഭാഗം നേതാക്കള്‍ പറയുന്നത്. നേരത്തെ കെ.സുരേന്ദ്രന്‍ പ്രസിഡന്റ് സ്ഥാനത്ത് വീണ്ടും തുടരുമെന്ന സൂചന സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍ നല്‍കിയിരുന്നു.