ബിരിയാണിക്കും ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് പറയുകയാണ് ആഫ്രിക്കന്‍ ജേണല്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രസിദ്ധീകരിച്ച പഠനം. ലോകത്തില്‍ തന്നെ പ്രശസ്തിയാര്‍ജ്ജിച്ച ഹൈദരാബാദ് ബിരിയാണിയാണ് പഠനത്തിനായി ഉപയോഗിച്ചതത്രേ. ഇതില്‍ നിന്ന് ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചാണ് പഠനം വിശദീകരിക്കുന്നത്. മഞ്ഞള്‍, ജീരകം, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, കുങ്കുമപ്പൂവ് തുടങ്ങി നിരവധി സുഗന്ധവ്യഞ്ജനങ്ങള്‍ ബിരിയാണിയിലുണ്ട്. ഇവ ഓരോന്നും ആന്റിഓക്സിഡന്റുകളാല്‍ നിറഞ്ഞതാണ്. ഇത് നമ്മുടെ ആന്തരിക അവയവങ്ങള്‍ക്ക് ഗുണകരമാണ്. ബിരിയാണിയുടെ ചേരുവകളായ മഞ്ഞളും കുരുമുളകും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കൂടുന്നത് തടയുകയും ചെയ്യുന്നു. ഇഞ്ചിയും ജീരകവും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന പ്രകൃതിദത്ത ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുകയും ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കുകയും ചെയ്യും. ജീരകം, കുര്‍ക്കുമിന്‍ എന്നിവയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റിട്യൂമര്‍, ആന്റി വൈറല്‍ ഗുണങ്ങളുണ്ട്. കരളിലെ എന്‍സൈമുകള്‍ വര്‍ദ്ധിപ്പിച്ച് അതുവഴി ശരീരത്തെ വിഷവിമുക്തമാക്കുന്നതില്‍ ബിരിയാണിയില്‍ ഉപയോഗിക്കുന്ന കുങ്കുമപ്പൂവ് സഹായിക്കും. ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ബിരിയാണിയെ ആരോഗ്യകരമാക്കും. ഇവയില്‍ അലിസിന്‍, സള്‍ഫ്യൂറിക് സംയുക്തങ്ങള്‍, മാംഗനീസ്, വിറ്റാമിന്‍ ബി 6, സി, കോപ്പര്‍, സെലിനിയം എന്നിവ നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്. എല്ലാ സുഗന്ധദ്രവ്യങ്ങളും ചേര്‍ന്ന് ശരീരത്തില്‍ ഗ്ലൂട്ടത്തയോണ്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. ഇത് ആന്തരികാവയവങ്ങളെ വിഷവിമുക്തമാക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan