ആലപ്പുഴ നഗരത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുമല വാർഡ് രത്‌നാലയത്തിൽ എ.ആർ. ശിവദാസന്റെ 17 വളർത്തു കോഴികളിൽ 16 എണ്ണവും ചത്തതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മൃഗ സംരക്ഷണ വകുപ്പിന്റെ രണ്ട് റാപ്പിഡ് റെസ്‌പോൺസ് ടീമിനൊപ്പം നഗരസഭയുടെ ആരോഗ്യ വിഭാഗം തൊഴിലാളികളെയും സജ്ജമാക്കിക്കൊണ്ട്
പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിൽ നിന്നു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ഇന്ന് കൊല്ലാനുള്ള നടപടികൾ തുടങ്ങി.
ആലപ്പുഴ തിരുമല വാർഡിൽ പക്ഷിപ്പനി
![ആലപ്പുഴ തിരുമല വാർഡിൽ പക്ഷിപ്പനി 1 jpg 20230107 081129 0000](https://dailynewslive.in/wp-content/uploads/2023/01/jpg_20230107_081129_0000-1200x675.jpg)