5 38

ബി വൈ ഡി യുടെ ഇലക്ട്രിക് കാര്‍ ആറ്റോ 3 സ്വന്തമാക്കി സംഗീതസംവിധായകന്‍ ബിജിബാല്‍. 33.99 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ വിലയാരംഭിക്കുന്നത്. പുതു എസ് യു വിയുടെ ഡെലിവറി സ്വീകരിക്കുന്നതിനായി ബിജിബാലിനൊപ്പം മക്കളായ ദേവദത്തും ദയയുമുണ്ടായിരുന്നു. ബിവൈഡിയുടെ ഇപ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. രാജ്യാന്തര വിപണിയില്‍ 49.92 കിലോവാട്ട്അവര്‍, 60.48 കിലോവാട്ട്അവര്‍ എന്നിങ്ങനെ രണ്ടു ബാറ്ററി പാക്കുകളുണ്ടെങ്കിലും ഇന്ത്യയില്‍ 60.48 കിലോവാട്ട്അവര്‍ മാത്രമാണുള്ളത്. ഒറ്റചാര്‍ജില്‍ 512 കിലോമീറ്ററാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത. കൂടുതല്‍ സുരക്ഷിതമായ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയാണ് ആറ്റോ 3യില്‍ ഉള്ളത്. 240 ബിഎച്ച്പി കരുത്തും 310 എന്‍എം ടോര്‍ക്കും നല്‍കുന്ന പെര്‍മനന്റ് മാഗ്നെറ്റ് സിങ്ക്രനസ് മോട്ടറാണ്. 1,6801,750 കിലോഗ്രാം ഭാരമുള്ള ഈ എസ്യുവി 7.3 സെക്കന്‍ഡ് കൊണ്ട് 0 – 100കിമീ വേഗത്തിലെത്തും. രണ്ടു ബാറ്ററി പായ്ക്കുകളുണ്ടാകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *