ബിഹാറിൽ ചന്തയില്‍ പച്ചക്കറി മാലിന്യം തള്ളുന്ന സ്ഥലത്ത് പുരാതന ക്ഷേത്രം കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ . തലസ്ഥാനമായ പാറ്റ്‌നയിലെ മാർക്കറ്റിലാണ് 500 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ശിവക്ഷേത്രം കണ്ടെത്തിയത്. തുടർന്ന് പ്രദേശത്തേക്ക് ഭക്തർ ഒഴുകിയെത്തി. പുരാതന ശിവലിംഗവും രണ്ടു കാല്‍പ്പാദങ്ങളുടെ വിഗ്രഹവുമാണ് കണ്ടെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവമറിഞ്ഞ് നിരവധിപ്പേർ എത്തി. ക്ഷേത്രത്തിൽ ആരാധന തുടങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan