‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘ഭ്രമയുഗ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അടിമുടി ഭയം ജനിപ്പിക്കുന്ന ടീസര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഇതേ വരെ പുറത്തിറങ്ങിയ പോസ്റ്ററുകളും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയായിരുന്നു. ഇതുവരെ കാണാത്ത ഭാവത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ഹൗസ് ആയി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ആദ്യ നിര്‍മാണം സംരംഭമാണ് ഭ്രമയുഗം. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരിക്കിയിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടിഡി രാമകൃഷ്ണന്റെതാണ് സംഭാഷണങ്ങള്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.