ചിരഞ്ജീവി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ഭോലാ ശങ്കര്‍’. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. ‘ഷാഡോ’ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ‘ഭോലാ ശങ്കര്‍’. ‘ഭോലാ ശങ്കര്‍’ എന്ന ചിരഞ്ജീവി ചിത്രത്തിന്റെ ഒടിടി പാര്‍ട്ണറെ സംബന്ധിച്ചാണ് പുതിയ വാര്‍ത്ത. ‘ഭോലാ ശങ്കര്‍’ എന്ന ചിത്രം തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്‌ലിക്‌സിലായിരിക്കും സ്ട്രീം ചെയ്യുക. അജിത്ത് നായകനായ ഹിറ്റ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ‘ഭോലാ ശങ്കര്‍’. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്. ‘വേതാളം’ എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ല്‍ ചിരഞ്ജീവി എത്തുക. അജിത്ത് നായകനായ ചിത്രം ‘ബില്ല’ തെലുങ്കിലേക്ക് റീമേക്ക് ചെയ്ത സംവിധായകനാണ് മെഹര്‍ രമേഷ്.