ചുരുളന്‍മുടിയും രാക്ഷസനും, മാന്ത്രികക്കിണ്ണം, സംഗീതരസികനായ പിശാച്, വിഡ്ഢികളുടെ രാജ്യത്ത്, കുരങ്ങച്ചാരും മുതലയും, ആട്ടിടയന്റെ ഭൂതം, തേജയും തേജിയും, സുഖൂവും ദുഖൂവും, ഗന്ധര്‍വ്വസെന്‍ മരിച്ചുപോയി, എട്ടാമത്തെ താക്കോല്‍, ക്ഷമാശീലനായ രാജകുമാരന്‍, രാക്ഷസിറാണി തുടങ്ങി തമിഴ്, കന്നട, തെലുഗു, ഉറുദു, അസമിയ, ബംഗാളി, മറാഠി, പഞ്ചാബി, സന്താളി, മാളവി, സിന്ധി, ഹിന്ദി, ഗുജറാത്തി, കശ്മീരി എന്നിങ്ങനെ വിവിധ ഭാഷകളിലുള്ള, ഭാരതീയ സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന മനോഹരമായ ഇരുപത്തിയഞ്ചു നാടോടിക്കഥകള്‍. പ്രകൃതിയും മൃഗങ്ങളും മനുഷ്യരും മാന്ത്രികതയും രാക്ഷസന്മാരും ഭൂതങ്ങളുമെല്ലാമുള്ള ഭാവനാലോകം തെളിഞ്ഞുനില്‍ക്കുന്ന കഥകളുടെ പുനരാഖ്യാനം. ‘ഭാരതീയ നാടോടിക്കഥകള്‍’. വി.കെ ബാലകൃഷ്ണന്‍ നായര്‍. മാതൃഭൂമി. വില 170 രൂപ.