ഫോക്സ്വാഗണ്‍ ഇന്ത്യ ഈ മാസം തങ്ങളുടെ ആഡംബര സെഡാന്‍ വിര്‍ടസില്‍ മികച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഈ മാസം ഈ കാര്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 1.45 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ഈ മാസം കമ്പനി ഈ കാറില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, ലോയല്‍റ്റി ബോണസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 2024 വര്‍ഷത്തെ 1.0 ടിഎസ്‌ഐയുടെ തിരഞ്ഞെടുത്ത വകഭേദങ്ങള്‍ക്ക് ഈ ഓഫര്‍ ബാധകമാണ്. അതേസമയം, കമ്പനി എന്‍ട്രി-സ്‌പെക്ക് കംഫര്‍ട്ട്ലൈന്‍ 1.0 എംടി 10.90 ലക്ഷം രൂപ പ്രത്യേക എക്‌സ്-ഷോറൂം വിലയില്‍ അവതരിപ്പിച്ചു. ഈ കാറില്‍ എക്‌സ്‌ചേഞ്ചും ലോയല്‍റ്റി ബോണസും ലഭ്യമാണ്. ഇന്ത്യയില്‍ ഇത് ഹ്യൂണ്ടായ് വെര്‍ണയുമായി നേരിട്ട് മത്സരിക്കും. ഇതിനുപുറമെ, വിര്‍ടസ് 1.5 ടിഎസ്‌ഐയുടെ തിരഞ്ഞെടുത്ത വേരിയന്റുകളില്‍ 70,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ലോയല്‍റ്റി ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു. ടൈഗണ്‍ പോലെ, വിര്‍ടസിന്റെ ചില ഡ്യുവല്‍ എയര്‍ബാഗ് വകഭേദങ്ങളും 40,000 രൂപ ക്യാഷ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. അങ്ങനെ ശേഷിക്കുന്ന സ്റ്റോക്ക് പൂര്‍ണ്ണമായും ഒഴിവാക്കാനാണ് കമ്പനിയുടെ നീക്കം. ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 11.56 ലക്ഷം രൂപയാണ്. അതേസമയം, അതിന്റെ എതിരാളിയായ വെര്‍ണയുടെ വില 11 ലക്ഷം രൂപയാണ്.