കേരളത്തില്‍ നിന്നും 2022- ല്‍ 59 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് മെഴ്‌സിഡെസ്- ബെന്‍സ് നേടിയിരിക്കുന്നത്. ഇത്തവണ ദേശീയ വില്‍പ്പനയുടെ 6 ശതമാനത്തോളം നടന്നിരിക്കുന്നത് കേരളത്തിലാണ്. 2022-ല്‍ ദേശീയതലത്തിലെ വില്‍പ്പന 41 ശതമാനമായാണ് ഉയര്‍ന്നത്. ഇതോടെ, കഴിഞ്ഞ വര്‍ഷം മാത്രം 15,822 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് മൂന്ന് ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. കൊച്ചി നെട്ടൂരില്‍ കമ്പനിയുടെ ആദ്യത്തെ അത്യാധുനിക ഇന്റഗ്രേറ്റഡ് കാര്‍ സര്‍വീസ് സെന്ററായ ‘കോസ്റ്റല്‍ സ്റ്റാര്‍ മാര്‍20 എക്‌സ് സെയില്‍’ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 70 ശതമാനവും സൗരോര്‍ജ്ജത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. വാഹന വില്‍പ്പന, സര്‍വീസ്, വാഹന ഭാഗങ്ങള്‍, യൂസ്ഡ് കാര്‍ വില്‍പ്പന, ആഡംബര ഇ.വി തുടങ്ങിയവയെ ഒറ്റക്കുടക്കീഴില്‍ ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. 50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ് കെട്ടിടത്തിന് നല്‍കിയിരിക്കുന്നത്. ഇത്തരം സെന്റര്‍ ഉടന്‍ തന്നെ തിരുവനന്തപുരത്തും പ്രവര്‍ത്തനമാരംഭിക്കുന്നതാണ്.