മെഴ്‌സിഡസ് ബെന്‍സ് എംഎംജി സി 63 എസ്ഇ പെര്‍ഫോമന്‍സ് 1.95 കോടി രൂപയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ ബുക്കിംഗ് രാജ്യവ്യാപകമായി ആരംഭിച്ചു. അതേസമയം ഡെലിവറികള്‍ അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും. 2.0ലി, 4സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ പെര്‍ഫോമന്‍സ് സെഡാന് കരുത്തേകുന്നത്. പിന്‍ ആക്സിലില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. ഈ എഞ്ചിന്‍ സജ്ജീകരണം 680 ബിഎച്ച്പിയും 1,020 എന്‍എം ടോര്‍ക്കും നല്‍കുന്നു. ഇത് ലോകത്തിലെ ഏറ്റവും ശക്തമായ 4-സിലിണ്ടര്‍ എഞ്ചിനാക്കി മാറ്റുന്നു. ഡ്രിഫ്റ്റ് മോഡ് വാഗ്ദാനം ചെയ്യുന്ന 4മാറ്റിക്+ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തോടൊപ്പമാണ് ഇത് വരുന്നത്. സെഡാനൊപ്പം ഒരു എഎംജി ഡ്രൈവര്‍ കമ്പനി പാക്കേജും വാഗ്ദാനം ചെയ്യുന്നു. ഇത് പരമാവധി 280 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ അനുവദിക്കുന്നു. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. എട്ട് ഡ്രൈവ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. സ്പോര്‍ട്ട്, സ്പോര്‍ട്ട്+, കംഫര്‍ട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡാംപിംഗ് ക്രമീകരണങ്ങളും ഉണ്ട്.