Screenshot 2025 06 07 18 16 44 421 com.android.chrome edit

ബെംഗളൂരുവിൽ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തിയ സംഭവത്തിൽ എല്ലാ പ്രതികളും പിടിയിൽ. ബിഹാർ സ്വദേശികളാണ് പിടിയിലായത്. ഏഴ് പേരെ പിടികൂടിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.പ്രതികൾ ബിഹാറിലെ നവാദ ജില്ലയിൽ നിന്നുള്ളവരാണ്. ഇവരുടെ പേരുവിവരം പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. വേറെ എവിടെയോ വച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്കേസിലാക്കി ട്രെയിനിൽ കയറ്റിക്കൊണ്ട് വന്ന് എറിയുകയായിരുന്നുവെന്ന് ബെംഗളൂരു റൂറൽ എസ് പി സി കെ ബാബ പറഞ്ഞു. എന്തിനാണ് ഇവർ പെണ്‍കുട്ടിയെ കൊന്നതെന്ന് കണ്ടെത്താൻ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. പ്രതികളെ ബെംഗളൂരുവിലേക്ക് കൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു.മെയ് 21-നായിരുന്നു സംഭവം. ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ നിലയിലായിരുന്നു സ്യൂട്ട് കേസ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *