ബെല്‍ അമി | അദ്ധ്യായം 9 | രാജന്‍ തുവ്വാര
ദി ആര്‍ട്ടിസ്റ്റ് മെയ്ക്ക്‌സ് എ ടെയ്‌ലര്‍
ചാരുമതിയുടെ പുതിയ ചിത്രം.
കസേരയിലിരുന്ന് ഒരു ഷര്‍ട്ടിന്റെ കേടുപാടുകള്‍ തീര്‍ക്കുവാന്‍ ശ്രമിക്കുന്ന ജൂഡിത്തിന്റെ മുന്‍ഭാഗം അഭിമുഖമായുള്ള രൂപമാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നീലനിറമുളള ഷര്‍ട്ടിന്റെ കക്ഷം കീറിയത് തുന്നിയെടുക്കുകയായിരുന്നു ജൂഡിത്ത്. കറുത്ത നിറമുളള പഴയ മരക്കസേരയില്‍ ഇരുന്ന് ഷര്‍ട്ട് മടിയില്‍ വെച്ചു തയ്ക്കുന്ന ജൂഡിത്ത് ചുവപ്പുനിറത്തിലുള്ള നീളന്‍ ഉടുപ്പ് ധരിച്ചിരിക്കുന്നു. കണങ്കാല്‍ നഗ്‌നം. പാദത്തിനു കീഴെ ചുവന്നനിറത്തിലുള്ള ഇന്ത്യന്‍ശൈലിയിലുള്ള റബര്‍ ചെരിപ്പ്. ചുവന്നുതുടുത്ത കാല്‍വിരലുകള്‍. ഇളംമഞ്ഞ നിറമുളള ചുമരില്‍ വലിയൊരു ജനല്‍. അതിലൂടെ കടന്നുവരുന്ന വെളിച്ചത്തിന്റെ അലകള്‍. ജനലിനപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന വേപ്പ് മരം.
അപ്പുറത്ത് ജൂഡിത്ത് അവളുടെ സ്റ്റുഡിയോയില്‍ നിരന്തരം ജോലിയില്‍ മുഴുകിയിരിക്കയാണ്. അതിരാവിലെ എഴുന്നേറ്റു കുറെ നേരം പെയ്ന്റിങ്ങിലേര്‍പ്പെട്ടതിനുശേഷം അവള്‍ ചാരുമതിയോടൊപ്പം പ്രഭാത നടത്തത്തിലേര്‍പ്പെട്ടു. ഈ വീട്ടില്‍ താമസമാക്കി രണ്ടു ദിവസംകഴിഞ്ഞപ്പോള്‍ ചാരുമതിയോടൊപ്പമുള്ള പ്രഭാത നടത്തം ജൂഡിത്ത് ശീലമാക്കിയിരുന്നു.
മൂന്നു ദിവസം കൊണ്ട് ഒരു ചിത്രം പൂര്‍ത്തിയായപ്പോള്‍ ജൂഡിത്തിന് ചാരുമതിയോട് കുറച്ചുനേരം സംസാരിക്കാന്‍ തോന്നി. അവള്‍ കൂട്ടുകാരിയുടെ മുറിയിലേക്ക് നടന്നു.
ചാരുമതിയുടെ മുറിയില്‍ നിന്ന് വെളിച്ചം വാതില്‍ പഴുതിലൂടെ കടന്നു വരുന്നുണ്ട്. അവള്‍ ഉറങ്ങിക്കാനില്ല. മണി പതിനൊന്നാകുന്നു. ജൂഡിത്ത് വാതിലില്‍ മുട്ടി അല്‍പ്പം കഴിഞ്ഞപ്പോള്‍ വാതില്‍ തുറക്കപ്പെട്ടു.
‘വാ, അകത്തേക്കു വാ…’
ചാരുമതി കൂട്ടുകാരിയെ അകത്തേക്ക് ക്ഷണിച്ചു. ചാരുമതി വായിച്ചിരുന്ന പുസ്തകം കട്ടിലില്‍ കിടപ്പുണ്ടായിരുന്നു.ആലീസ് വാക്കറുടെ കഥാസമാഹരം.
അതിലെ പോണ്‍ എന്ന കഥ അവള്‍ക്ക് ഓര്‍മ വന്നു. അതിനു തൊട്ടൂ പിന്നാലെ ചാരുമതി തലേദിവസം പൂര്‍ത്തിയാക്കിയ ചിത്രമാണ് അവളുടെ ദൃഷ്ടിയില്‍ വന്നുപെട്ടത്. അവള്‍ ആ ചിത്രത്തിലേക്ക് കണ്ണിമ വെട്ടാതെ നോക്കിനിന്നു. തന്റെ തല്‍സ്വരൂപം ഒരു കസേരയിലിരുന്ന് ഷര്‍ട്ടിന്റെ പിഞ്ഞിയ കക്ഷം തയ്ക്കുന്നത് അവള്‍ ആശ്ചര്യത്തോടെ നോക്കിനിന്നു. അവള്‍ ധരിക്കാറുള്ള നീളന്‍ കുപ്പായത്തിന്റെ നിറം നീലയാണെങ്കിലും ചിത്രത്തില്‍ അതിന്റെ നിറം ചുവപ്പ്. ഷര്‍ട്ടിന്റെ നിറം നീല. നെറ്റിയിലേക്ക് പാറിവീണ മുടിയിഴകളില്‍ ഒന്ന് രണ്ടെണ്ണം കവിളിലേക്ക് ചാഞ്ഞു കിടക്കുന്നു. ചിത്രത്തിലെ കവിളില്‍ കടും ചുവപ്പ് കണ്ടപ്പോള്‍ അവള്‍ സ്വന്തം കവിളില്‍ തൊട്ട് നോക്കി. നീളന്‍ ഉടുപ്പില്‍ നിന്ന് പുറത്തേക്കുന്തി നില്‍ക്കുന്ന മുലകളുടെ ക്‌ളീവേജ് സൂക്ഷ്മമായി തെളിയുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് സ്വന്തം മാറിടത്തിലേക്ക് നോക്കാന്‍ തോന്നിപ്പോയി. ഇന്നുവരെ ഇത്തരം കാഴ്ചകളില്‍ ലജ്ജതോന്നിയിട്ടില്ലാത്ത അവള്‍ക്ക് ഇപ്പോള്‍ ആരോ തന്റെ ശരീരത്തില്‍ തലോടുന്നതുപോലെ തോന്നി.
കുറച്ചുനേരം സംസാരിച്ചിരിക്കാന്‍ വേണ്ടിയാണ് അവള്‍ കൂട്ടുകാരിയുടെ മുറിയിലേക്ക് വന്നതെങ്കിലും ഇപ്പോള്‍ കൂട്ടുകാരി വരച്ച ചിത്രം അവളെ അല്പനേരത്തേക്ക് നിശ്ശബ്ദയാക്കി. ചാരുമതിയുടെ നിരീക്ഷണശേഷി അപാരമാണെന്ന് അവള്‍ തിരിച്ചറിഞ്ഞു.
‘എന്തു തോന്നുന്നു?’
ചാരുമതി ഒളിപ്പിച്ചുപിടിച്ച പുഞ്ചിരിയോടെ ചോദിച്ചു
ജൂഡിത്ത് അവളെത്തന്നെ നോക്കിക്കൊണ്ട് നിന്നു
‘ഇങ്ങോട്ടിരിക്ക്.’
ചാരുമതി കട്ടിലിലേക്ക് ചൂണ്ടി പറഞ്ഞു.
അവള്‍ കട്ടിലില്‍ ചാരുമതിയുടെ അടുത്തിരുന്നു. അവളുടെ ശരീരത്തിന്റെ ചൂട് ചാരുമതിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.
ജൂഡിത്ത് ചാരുമതിയുടെ കണ്ണുകളിലേക്ക് നോക്കി. ചാരുമതിക്ക് കൂട്ടുകാരിയുടെ നോട്ടം കണ്ടപ്പോള്‍ ആണൊരുത്തന്‍ തന്റെ ശരീരത്തിലേക്ക് നോക്കുന്നതുപോലെ തോന്നി. ജൂഡിത്ത് ചാരുമതിയുടെ വലതുകൈപ്പടം പിടിച്ചെടുത്ത് തന്റെ ചുണ്ടോട് ചേര്‍ത്തു.
ജൂഡിത്തിന്റെ അധരങ്ങള്‍ ആ വിരലുകളെ നിര്‍ബാധം ചുംബിച്ചുകൊണ്ടിരുന്നു. ചുണ്ടുകള്‍ നനച്ചുകൊണ്ട് ആ വിരലുകളെ അവള്‍ ആവര്‍ത്തിച്ചു ചുംബിച്ചപ്പോള്‍ ചാരുമതിയുടെ സുഷുമ്‌നയിലൂടെ ഒരു മിന്നല്‍ കടന്നുപോയി, അവളുടെ ശരീരം വെട്ടിവിറച്ചു.
ആ രണ്ടു സുന്ദരിമാര്‍ക്കും പരിസരബോധം നഷ്ടമായിരുന്നു.
ജൂഡിത്ത് കൂട്ടുകാരിയെ സൗമ്യമായി കിടക്കയിലേക്ക് ചായ്ച്ചു കിടത്തി.
അവളുടെ കഴുത്തില്‍ കൂട്ടുകാരിയുടെ ചുണ്ടുകള്‍ ഒരു വണ്ടായി പറന്നു കളിച്ചു. ചാരുമതിയുടെ ഷര്‍ട്ടിന്റെ ആദ്യത്തെ ബട്ടണ്‍ പൊട്ടുന്ന ശബ്ദം ആ ചുമരില്‍ തട്ടി തെറിച്ചു. ചാരുമതിയുടെ ഞരക്കങ്ങള്‍ ജൂഡിത്തിന്റെ മൂളലുകള്‍ക്കൊപ്പം സഞ്ചരിച്ചു. അവളുടെ വിരലുകള്‍ കൂട്ടുകാരിയുടെ മാറിടത്തിലെ ചെറിയ തിണര്‍പ്പുകള്‍ അലസം പരിശോധിച്ചു. ചാരുമതിയെ വരിഞ്ഞുപുണരുമ്പോള്‍ അവളുടെ ഇടതു മുലക്കടിയിലെ കിളിപോലുള്ള ഹൃദയം തന്റെ നെഞ്ചില്‍ കൂട്ടുകൂട്ടിയതുപോലെ ജൂഡിത്തിനു തോന്നി. നാഭിയിലെ അറയില്‍ സുഖത്തിന്റെ ഞരമ്പ് പെരുമ്പറയടിക്കുന്നത് ചാരുമതി അനുഭവിച്ചു. രണ്ടു കൂട്ടുകാരികളും വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ ഒരു കുഞ്ഞുതോണിയില്‍ പറുദീസയിലേക്ക് തുഴഞ്ഞു. ഏറെ ദൂരം തുഴഞ്ഞപ്പോള്‍ അവര്‍ കിതച്ചു. വിയര്‍പ്പിന്റെ സുഗന്ധസമുദ്രത്തില്‍ അവര്‍ സുരതസ്‌നാനം ചെയ്തു.
‘ഹൂ ഡിഡ് കം ഫസ്റ്റ്?’
രണ്ടു പേരും ഒരേ നിമിഷം ആ ചോദ്യം ചിന്തിച്ചു . ഒരൊറ്റ ചോദ്യമായ് അത് പുറത്തു വന്നു.
എത്രനേരം ആ സുഖകരമായ ആലസ്യത്തില്‍ മയങ്ങിക്കിടന്നുവെന്ന് ചാരുമതിക്കൂ തിട്ടമില്ല. കണ്ണുതുറന്നു നോക്കുമ്പോള്‍ അര്‍ദ്ധനഗ്‌നയായ കൂട്ടുകാരി തന്റെ നഗ്‌നമായ മാറില്‍ മുഖം പൂഴ്ത്തികിടക്കുന്നു. കറുത്ത മണിമാല ഒരു വശത്തേക്ക് നീങ്ങിക്കിടന്ന് ആ ചുണ്ടുകള്‍ക്ക് ഇടം കൊടുത്തത് അവള്‍ കാണുന്നുണ്ട്. കൂട്ടുകാരിയുടെ ശരീരം പതുക്കെ നീക്കിയപ്പോള്‍ അവള്‍ കണ്ണുകള്‍ തുറന്നു. താനെവിടെയാണ് കിടക്കുന്നതെന്ന് അപ്പോഴാണ് അവള്‍ക്ക് ബോധം വന്നത്. ജൂഡിത്ത് ചാരുമതിയുടെ മുഖത്തേക്ക് നോക്കി. അവരുടെ കണ്ണുകള്‍ ഇടഞ്ഞപ്പോള്‍ ചാരുമതിക്ക് മുഖം തിരിക്കണമെന്നുണ്ടായിരുന്നുവെങ്കിലും ജൂഡിത്ത് അതിനു മുമ്പേ അവളുടെ ചുണ്ടില്‍ തന്റെ ചുണ്ടുകള്‍ തിരുകി കയറ്റി. ഒരു നിമിഷം നീണ്ടു നിന്ന ചുംബനത്തിനു ശേഷം ജൂഡിത്ത് ചുണ്ടുകള്‍ തിരികെ എടുത്തു.
അതിനുശേഷം അല്‍പനേരം നീണ്ടു നിന്ന നിശ്ശബ്ദതയുണ്ടായി.
ജൂഡിത്താണ് നിശ്ശബ്ദത മാറ്റിവെച്ച് ആദ്യത്തെ വാക്ക് പറഞ്ഞത്.
‘നിന്റെ ചിത്രം കാണുമ്പോള്‍ എനിക്ക് സ്വയംഭോഗതൃഷ്ണയനുഭവപ്പെടുന്നു.’
ചാരുമതി കൂട്ടുകാരിയെ നോക്കിയപ്പോള്‍ അവള്‍ ചാരുമതിയുടെ കവിളില്‍ മുത്തമിട്ടു.
‘ഇത് നീ എന്നെ കാന്‍വാസില്‍ നിര്‍മ്മിച്ചതിന്.’
ചാരുമതി ചിരിച്ചു.
‘ഗേളീ, യു ആര്‍ എ സ്വീറ്റ് ജീനിയസ്.’
ജൂഡിത്ത് അവളുടെ വിരലുകള്‍ ഒരു നൃത്തപ്രകടനത്തിലെന്നപോല്‍ കോര്‍ത്തുപിടിച്ചു.
‘നീ മോഡലായി നിന്നുതന്നില്ലെങ്കിലും ഞാന്‍ എന്റെ മനസ്സില്‍ നിന്നെടുത്ത് നിന്നെ വരച്ചു.’
‘നീ ഒരു ജീനിയസ് ആയതുകൊണ്ടാണ് നിനക്കതിനു സാധിക്കുന്നത്.’
ജൂഡിത്ത് ഒരിക്കല്‍ കൂടി കൂട്ടുകാരിയെ വാഴ്ത്തി.
‘നിനക്കെന്തുകൊണ്ട് ഇന്ത്യക്കു പുറത്തെ ഗ്യാലറികളില്‍ എക്‌സിബിഷന്‍ ചെയ്തുകൂടാ?’
‘അതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനൊക്കെ എത്ര ആളുകളുടെ കാലു പിടിക്കണം? അതു മാത്രമോ, നമുക്കിഷ്ടമില്ലാത്ത…’
ജൂഡിത്ത് ചാരുമതിയുടെ വാക്കുകള്‍ക്കിടയിലേക്ക് കടന്നു കയറി.
‘എല്ലാവരും അങ്ങനെയാകണമെന്നില്ല. നിനക്ക് എപ്പോഴെങ്കിലും നല്ലൊരവസരം ലഭിക്കാതിരിക്കില്ലെന്ന് എനിക്കുറപ്പുണ്ട്.’
ചാരുമതി അതിനോട് മൗനംപാലിച്ചു. അവളുടെ മൗനത്തിലേക്ക് വീണ്ടും ജൂഡിത്ത് കടന്നുചെന്നു.
‘നീ എല്ലാവരെയും ഒരുപോലെ കാണരുത്. കാര്യങ്ങളെ അപൂര്‍വമായി മാത്രമാണ് ഞാന്‍ വൈകാരികമാമായി കാണുന്നത്. ഇന്ന് ഞാന്‍ അങ്ങനെ ഒരവസ്ഥയിലേക്ക് ചെന്നു ചേര്‍ന്നു. എന്റെ മനസ്സിന്റെ പിടിയില്‍നിന്ന് കുതറിക്കുതിച്ച ശരീരമാണ് നിന്നെ മോഹിച്ചത്.’
ചാരുമതി അവളെ അമ്പരപ്പോടെ നോക്കി…
‘ഞാന്‍ ജീവിതത്തില്‍ യാതൊരു വികാരവുമില്ലാതെ എത്രയോ തവണ പ്രണയം നിര്‍വ്വഹിച്ചവളാണ്. പിയറി എന്നെ പെണ്‍കുതിരേയെന്ന് കൂവി വിളിച്ചുകൊണ്ടു ഭോഗിച്ചു. ജെനീവയിലെ കലാ നിരൂപകനായ പ്രൊഫസര്‍ ആന്തണി ലുഡ്വിഗ് ഞാന്‍ ചിത്രമെഴുതിക്കൊണ്ടിരിക്കെ എന്നില്‍ പ്രവേശിക്കുമായിരുന്നു. ഞാന്‍ മമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ മമ്മയുടെ പ്രതികരണം ഇങ്ങനെ: ‘നിനക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യരുത്.’
ടിം എന്നെ പ്രണയിക്കുന്നുവെന്ന് നന്നായി അഭിനയിക്കുന്നു. അയാള്‍ക്ക് ഭോഗിക്കാന്‍ തോന്നുന്ന ദിവസം എനിക്ക് ജലദോഷമോ ആര്‍ത്തവമോ ആണെങ്കില്‍ ഈ ലോകത്തിലുള്ള സകല പെണ്ണുങ്ങളെയും ചേര്‍ത്ത് എന്നെ ശപിച്ചുകൊണ്ടിരിക്കും. ചിലപ്പോള്‍ ശരീരത്തിന് ഭോഗേച്ഛ തോന്നും. ആ സമയത്ത് ശരീരം പട്ടിണിയിലാണെന്നതോന്നുമ്പോള്‍ ഞാന്‍ ബലമായും അല്ലാതെയും രതിവിശപ്പടക്കിയിട്ടുണ്ട്. നമ്മുടെ എഴുത്തുകാരനെ അങ്ങനെ ഒരിക്കല്‍ ഞാന്‍ പ്രാപിച്ചു. യാതൊരു അനിഷ്ടവും അദ്ദേഹം പ്രകടിപ്പിച്ചില്ല. ഞാനിതുവരെ അനുഭവിക്കാത്ത ഒരു രീതി അദ്ദേഹം എനിക്ക് പഠിപ്പിച്ചു തന്നു.’
ചാരുമതി അത്ഭുതത്തോടെ ഇതെല്ലാം കേട്ടിരുന്നു. വികാസ് സ്വരൂപ് അവളെ അനുഭവിപ്പിച്ച അവാച്യമായ രസാനുഭൂതിയും രതിവ്യായാമ മുറകളും ചാരുമതിക്കോര്‍മ്മ വന്നു.
‘നീ എന്താണാലോചിക്കുന്നത്?’
അവള്‍ ചിരിച്ചു. ആ ചിരിക്ക് ലാസ്യലഹരിയുടെ ചുവ ജൂഡിത്ത് കാണുന്നു.
‘ഞാന്‍ പറയുന്നു, നീ കേള്‍ക്കുന്നു. നീ കൂടി പറയുമ്പോഴേ നീ എന്നെ പ്രണയിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുകയുള്ളൂ.’
‘എനിയ്ക്കും ഇത്തരം അനുഭവങ്ങളില്ലാഞ്ഞിട്ടല്ല പറയാത്തത്. അത് പറഞ്ഞു നിന്നെ എന്തിന് അലോസരപ്പെടുത്തണം?’
ജൂഡിത്ത് കൂട്ടുകാരിയെ നോക്കി.
‘ഇത്രയധികം ദീര്‍ഘമായി അതൊക്കെ സംസാരിച്ചുകൊണ്ടിരിക്കാന്‍ എനിക്കെന്തോ മടി തോന്നുന്നു.’
അല്പനേരത്തെ നിശ്ശബ്ദതക്കുശേഷം ചാരുമതി സംസാരിക്കാനാരംഭിച്ചു.
‘ഞാന്‍ ഇവിടെ, ഈ വലിയ വീട്ടില്‍ താമസിക്കാനാഗ്രഹിച്ചത് എനിക്ക് ചിത്രമെഴുതാന്‍ പറ്റിയ ശാന്തമായ ഒരു ഇടം ഇവിടെ കണ്ടെത്തിയതിന്റെ പേരിലാണ്. എന്നെ സഹായിക്കുകയും സ്വന്തം ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താന്‍ എന്നെ ഉപയോഗിക്കുകയുംചെയ്ത ആളിന്റെ സ്വാധീനം കൊണ്ടാണ് ഞാന്‍ ഇവിടെ കയറിപ്പറ്റിയത്. വിജയചന്ദ്രന്‍ എന്ന എഴുത്തുകാരന്റെ സ്വകാര്യതയെ തുരത്താനൊന്നും ഞാന്‍ ആഗ്രഹിച്ചില്ല. ഒരു തരത്തിലും അതുണ്ടായില്ല. എന്റെ കരിയറിനെ അദ്ദേഹം ബഹുമാനിച്ചു. എനിക്ക് വലിയ സഹായങ്ങള്‍ ചെയ്തു. എന്നിട്ടും ഒരു രാത്രി പോലും എന്നോടൊപ്പം ശയിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തില്ല. കാമസ്വാര്‍ഥത സഹിക്കനാവാതെ ഞാനതിനുഞാന്‍ മുന്‍കൈ എടുത്തു. ഒരുപക്ഷേ അദ്ദേഹം അതൊക്കെ ആഗ്രഹിച്ചിട്ടുണ്ടാകാം, സര്‍ഗ്ഗധനനായ ഒരു പുരുഷന്‍ അങ്ങനെ ആഗ്രഹിക്കാതിരുന്നാലാണ് അനൗചിത്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രണയചേഷ്ടകളിലുള്ള അദ്ദേഹത്തിന്റെ അനായാസത കാണുമ്പോള്‍ ഒന്നിലധികം കാമുകിമാര്‍ അദ്ദേഹത്തെ പ്രാപിച്ചിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്.’
‘അത് പുരുഷന്റെ അന്തസ്സാണെന്ന് ഞാനും വിശ്വസിക്കുന്നു. ഞാനും അതു തന്നെയാണ് ചെയ്തത്. ഐ സെഡ്യൂസ്ഡ് ഹിം.’
വീണ്ടും ഈ ദര്‍ശനവിചാരങ്ങള്‍ക്കിടയിലേക്ക് നിശ്ശബ്ദത കടന്നു വന്നു.
പെട്ടെന്ന് ചാരുമതി ജൂഡിത്തിന്റെ മാറിലേക്ക് ചാഞ്ഞുകിടന്നുകൊണ്ട് തേങ്ങി.
ജൂഡിത്ത് ഒരു കാമുകനായി വലതു കൈകൊണ്ട് അവളുടെ ശിരസ്സില്‍ തലോടി.
‘നീ വിഷമിക്കാതെ. എന്നെപ്പോലെ ശിലാഹൃദയമുള്ള പെണ്ണുങ്ങളോ എന്ന് നീ ആലോചിച്ചിരിക്കാം. അത് ശരിയാണെന്ന് വിശ്വസിക്കുവാനുള്ള പൂര്‍ണ അവകാശം നിനക്കുണ്ട്. പക്ഷേ എനിക്ക് തോന്നിയിട്ടില്ല ഞാന്‍ കഠിനമനസ്‌കയാണെന്ന്. ആറുമാസം മുന്‍പ് എന്റെ പ്രിയപ്പെട്ട നായ്ക്കുട്ടി അമോറിന്റെ മേല്‍ മമ്മയുടെ കാര്‍ അബദ്ധത്തില്‍ പാഞ്ഞുകയറി ചത്തുപോയപ്പോള്‍ എനിക്ക് ജനിക്കാത്ത മകന്‍ മരിച്ചുപോയതുപോലെ എനിക്ക് തോന്നി. അന്ന് ഞാന്‍ ബേണില്‍ എന്റെ കൂട്ടുകാരി മോണിക്കയുടെ വീട്ടില്‍ പോയതായിരുന്നു. ബേണില്‍നിന്ന് ജെനീവയിലേക്ക് രാ ക്കുരാമാനം മോണിക്കയുടെ കാറുമായി ഞാന്‍ പാഞ്ഞു. പിറ്റേന്ന് അവന്റെ മനോഹരമായ ഒരു ചിത്രം വരച്ചതിനുശേഷമാണ് അവനെ ഞാന്‍ വെറ്റിനറി ഹോസ്പിറ്റലിലെ ക്രിമറ്റോറിയത്തില്‍ ദഹിപ്പിച്ചത്. ചിത്രമെഴുത്താണ് എന്റെ പ്രണയ സൂചിക. പ്രണയചേഷ്ടകള്‍ക്കൊപ്പം നില്ക്കുന്നു ചിത്രമെഴുത്തിന്റെ പ്രക്രിയ.’
ആത്മപ്രവാഹമായിരുന്നു കൂട്ടുകാരിയുടെ ആ ഭാഷണമെന്ന് ചാരുമതിക്ക് തോന്നി. അവള്‍ അനങ്ങാതെ കിടന്നു.
‘നിനക്ക് എഴുത്തുകാരനോട് പ്രണയം തോന്നുന്നുണ്ടോ?’
അതിന് ചാരുമതി മറുപടി പറഞ്ഞില്ല. അവള്‍ അതേ കിടപ്പു കിടന്നു.
‘പുരുഷന്‍മാരെ ഭോഗിച്ചിട്ടുണ്ടെങ്കിലും എനിക്ക് അവരിലാരോടും പ്രണയം തോന്നിയിട്ടില്ല. ദേഹത്തിന്റെ ഭൗതികമായ പ്രക്രിയയാണ് രതി. അവിടെ ആത്മാവും മനസ്സും വേറിട്ട നദികളായാണ് സഞ്ചരിക്കുന്നത്.’
ജൂഡിത്ത് ഇത്ര ഗഹനമായി സംസാരിക്കുന്നത് ആദ്യമായി കേള്‍ക്കുകയായിരുന്നു ചാരുമതി. ഇത്രയും ആഴമുള്ളൊരു ദാര്‍ശനിക മനസ്സ് അവള്‍ക്കുണ്ടെന്ന് ചാരുമതി കരുതിയിരുന്നില്ല.
സമയം അപ്പോള്‍ രാത്രി രണ്ടുമണിയായിരുന്നു. ജൂഡിത്ത് അവളുടെ മുറിയിലേക്ക് പോകുന്നതിനായി എഴുന്നേറ്റു. അവളുടെ അരക്കു മുകളില്‍ നഗ്‌നമായിരുന്നു. ചാരുമതി അവളുടെ ചുവന്നു തുടുത്ത മുലകളിലേക്ക് നോക്കി. ജൂഡിത്ത് ഷര്‍ട്ട് തിരയുകയായിരുന്നു. ആ ഷര്‍ട്ടിനു മീതെയാണ് ചാരുമതി കിടന്നിരുന്നത്. ജൂഡിത്ത് അത് കണ്ടെത്തി. അതെടുക്കാനായി അവള്‍ ചാരുമതിയെ ഒരു ഭാഗത്തേക്ക് നീക്കുവാന്‍ ശ്രമിച്ചു.
ചാരുമതി ജൂഡിത്തിന്റെ കണ്ണുകളിലേക്ക് രാഗലോലമായ കണ്ണുകള്‍ കൊണ്ട് നോക്കി. ചാരുമതിയുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു. പൊടുന്നനെ അവള്‍ എഴുന്നേറ്റിരുന്ന് ജൂഡിത്തിനെ പുണര്‍ന്നു.
വിറപൂണ്ട് ചാരുമതിയുടെ ചുണ്ടുകള്‍ മന്ത്രിച്ചു.
‘നമുക്കിനി എന്നും എപ്പോഴും ഒരുമിച്ചുറങ്ങാം…’
(തുടരും)
Copy Right Reserved