നഗ്നത വസ്ത്രം ലജ്ജ
ബെല്‍ അമി | അദ്ധ്യായം 15 | രാജന് തുവ്വാര
ചാരുമതി ഉണരുമ്പോള്‍ ദേഹം ആരോ ചുറ്റിപിടിച്ചത് പോലെ തോന്നി. പോലെ, തോന്നി എന്നീ പദങ്ങള്‍ വെറും വാക്കുകള്‍ ആണെന്നും തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നത് കൂട്ടുകാരിയുടെ കൈകളാണെന്നും കണ്ണു തുറക്കാതെ തന്നെ അവള്‍ക്കു ബോധ്യപ്പെട്ടു. ജൂഡിത്തിന്റെ ശരീരഗന്ധം ഇപ്പോള്‍ അവള്‍ക്ക് ശീലമായിക്കഴിഞ്ഞു. കൂട്ടുകാരിയും അവളും അരക്കു മുകളിലേക്ക് പൂര്‍ണ വിവസ്ത്രരാണെന്ന് കൈകൊണ്ട് പരതിയപ്പോള്‍ അവളറിഞ്ഞു. സ്വന്തം ശരീരത്തിന്റെ അര്‍ദ്ധനഗ്നത സ്വന്തം വിരലുകളിലൂടെ അവള് തിരിച്ചറിഞ്ഞു. കൂട്ടുകാരിയുടെ കൈ തന്റെ ശരീരത്തില്‍ നിന്ന് മാറ്റാനൊരുങ്ങിയപ്പോള്‍ അവള് വിസമ്മതിച്ചു. എന്തോ അറിയാ ഭാഷയില്‍ പിറു പിറുത്തുകൊണ്ട് അവള് ചാരുമതിയെ ശക്തിയോടെ പുണര്‍ന്നു. കൂട്ടുകാരിയെ അവള് കുലുക്കി വിളിച്ചുനോക്കിയപ്പോള്‍ അവള് കൂടുതല്‍ ശക്തമായ ആലിംഗനത്തിലകപ്പെട്ടുപോയ്.
കിടക്കയുടെ ഏറ്റവും മറുഭാഗത്ത് മറ്റാരോ കിടക്കുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി. തോന്നലല്ല അതും. ശ്വാസഗതിയുടെ നേര്‍ത്ത ശബ്ദം. ആ ശ്വാസഗതിക്ക് ഒരു വട്ടം കൂടി ചെവികൂര്‍പ്പിച്ച് വലതു കൈ നീട്ടി അവള് പരതി. ആദ്യത്തെ തവണ വസ്ത്രത്തിലാണ് വിരലറ്റം തൊട്ടത്. കൂട്ടുകാരിയുടെ നഗ്നമാറിടത്തിലേക്ക് ഒന്നുകൂടി ചേര്‍ന്നമര്‍ന്ന് കൈകൊണ്ടു പരതിയപ്പോള്‍ അപ്പുറത്ത് കിടക്കുന്ന ശരീരഭാഗത്ത് തൊടാന്കഴിഞ്ഞു. വഴുവഴുപ്പ്. വിയര്‍പ്പായിരിക്കും.
വിരല്‍ പോലെ. വിരലല്ല? അവള് ഒരിക്കല്‍ കൂടി കൈയ്യെത്തിച്ചു നോക്കി. ഇത്തവണ അവള് അതില്‍ പിടുത്തമിട്ടു.
അതൊരു ലിംഗമാണ്. ഫാലുസ്. ധ്വജം. പെനിസ്. കോക്ക്. ബോണര്‍. ഡിക്ക്.
തന്നെ മുറുകെ പുണര്‍ന്നിരിക്കുന്ന കൈ അവള് വലിച്ചുമാറ്റി. കൂട്ടുകാരി മുരണ്ടു. അശ്ലീലപദം.
കൂട്ടുകാരിയെ അരികിലേക്ക് നീക്കികിടത്തി അവള് നടുവിലേക്ക് കിടന്നു. അവള് ആഗ്രഹിച്ചതുപോലെ ആ പുരുഷശരീരത്തെ അവള് പുണര്‍ന്നു. ശരീരമുണര്ന്നപ്പോള് അത് അവളെ പുണര്‍ന്നു.
ചാരുമതി. അവളുടെ മുടിയുടെ ഗന്ധത്തിന് കൂട്ടുകാരിയുടെ മുടിയുടെ ഗന്ധത്തില്‍ നിന്ന് വ്യതാസമുണ്ട്. മൈലാഞ്ചി മണം. അവളുടെ ശരീരത്തിന്റെ ചൂട് എന്നെ ഉണര്‍ത്തിയിരിക്കുന്നു. എന്റെ ശരീരം പൂര്‍ണ വിവസ്ത്രം. എന്റെ നഗ്നതയിപ്പോള് ചാരുമതിയുടെ വിരലുകള്‍ തീര്‍ത്ത കൂട്ടിലാണ്. എന്റെ ചുണ്ടുകള്‍ അവള് കടിച്ചെടുക്കാന്‍ നോക്കുന്നുണ്ട്. ശ്വാസം തടസപ്പെട്ടപ്പോള്‍ ഞാന്‍ അവളുടെ മുഖം പിടിച്ചു മാറ്റി. അവള് വീണ്ടും എന്നെ കീഴ്പെടുത്തി. ഓര്‍മ്മ പതിയെ എന്റെ പ്രജ്ഞയിലേക്ക് പറന്നിറങ്ങുന്നു. ചിത്രമെഴുത്ത് പൂര്‍ത്തിയാകുമ്പോള്‍ ഇവള്‍ക്ക് വേഴ്ച്ചയും പ്രണയവും കിട്ടിയേ തീരു. അവസാനത്തെ ചിത്രം അവള് പൂര്‍ത്തിയാക്കിയത് എന്നായിരിക്കും.
രതിയാണവളുടെ സര്‍ഗ്ഗപൂര്‍ണിമ.
അവളെന്റെ നെഞ്ചില്‍ കടിച്ചു. എനിക്ക് നേരെ മാറിടമടുപ്പിച്ചു. എന്റെ ചുണ്ടുകളില്‍ ചൂണ്ടുവിരല്‍ വെച്ച് അവളെന്നെ സ്തന്യപാനത്തിന് ക്ഷണിക്കുന്നു.
ഞരമ്പുകളുടെ തിരക്കൈകള്‍ ഞങ്ങളെ ഏദനിലേക്ക് കൊണ്ടുപോയി. കാറ്റും കോളുമടങ്ങിയപ്പോള്‍ ഏദനില്‍ നിന്ന് മറ്റൊരു തിര ഞങ്ങളെ മയോര്ക്കയിലേക്കു കൊണ്ടുപോയി.
മയോര്‍ക്കയില്‍ വെച്ച് ഞങ്ങള്‍ മയക്കമുണര്‍ന്നു, വേര്‍പെട്ടു.
മയോര്‍ക്കയില്‍ നിന്ന് മയക്കത്തിലേക്ക് ഒഴുകിയെത്തിയ കട്ടിലില്‍ ഞങ്ങള്‍ മൂന്നുപേര്‍ ഉണര്‍ന്നു കിടന്ന് വിവിധ മനോരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു.
ജൂഡിത്ത് കൈകള്‍ നിലത്തൂന്നി തല ചെരിച്ച് സഹശയനത്തിലുള്പ്പെട്ടവരെ നിരീക്ഷിക്കുന്നു. അവളുടെ വലിയ ഭംഗിയുള്ള യൂറോപ്യന്‍ മുലകള്‍ അവയുടെ കണ്ണുകൊണ്ട് താഴേക്ക് നോക്കുന്നു. കഴുത്തില്‍ ഒരു രുദ്രാക്ഷമാല. അതിന്റെ അറ്റത്തു തൂങ്ങിക്കിടക്കുന്നതാണവളുടെ ദേവന്. ഈഡിപ്പസ്. ഇത് ഇന്നുവരെ അവളുടെ കഴുത്തില്‍ കണ്ടിട്ടില്ലല്ലോ.
അവള് ചാരുമതിയുടെ കൈ പിടിച്ചു വലിച്ച് എഴുന്നേല്പ്പിക്കുവാന് നോക്കുന്നു. അവള് വഴങ്ങുന്നില്ല. നോട്ടീ ലേഡി.
നോട്ടീ ലേഡിയെ മറികടന്ന് ജൂഡിത്ത് എന്റെ ശരീരത്തിലമരുന്നു.
‘എഴുത്തുകാരന്റെ ശരീരം ഞാന്‍ ഉഴുതു മറിക്കട്ടെ?’
അവളുടെ ആഗ്രഹം പതിഞ്ഞ നേര്‍ത്ത ശ്വാസത്തില്‍.
‘ഉഴുതു മറിഞ്ഞു കുഴഞ്ഞു കിടക്കുന്നു കാമിനീ.’
‘കലപ്പ നിന്റെ കൈയില്‍ അല്ലേ?’
‘ആ കലപ്പ കൊണ്ടാണ് ഹവ്വ സ്വന്തം വയലേല ഉഴുതുമറിച്ച് വിത്തെറിഞ്ഞത്.’
‘കലപ്പക്ക് വിശ്രമം…’ ചാരുമതിയുടെ ശബ്ദം
മൂന്നുപേരും കോറസ്സില്‍ പൊട്ടിച്ചിരിച്ചു.
‘നീ നിന്റെ അമ്മയുടെ മുല കുടിച്ചിട്ടുണ്ടോ?’ ജൂഡിത്തിന്റെ അന്വേഷണം.
‘ഉവ്വ്. കുട്ടിക്കാലത്ത് വാശിപിടിച്ചിട്ടുണ്ട് അതു കുടിക്കാന്‍. അമ്മയുടെ കാമുകന് ഞാനത് കുടിക്കുന്നത് ഇഷ്ടമല്ലായിരുന്നു. അയാളത് അനിഷ്ടത്തോടെ പറയുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു’ ചാരുമതിയുടെ ഓര്‍മ്മ.
‘ഞാന്‍ കുടിച്ചിട്ടില്ല. പപ്പ അത് ചീത്ത ശീലമാണെന്ന് പറയും. നല്ല ഭംഗിയുള്ള മുലകളായിരുന്നു മമ്മയുടേത്. സോഫിയ ലോറന്റെ മുലകളെന്ന് പപ്പ മമ്മയോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.’
ഞാനിതെല്ലാം കേട്ട് ഒന്നും മിണ്ടാതെ കിടക്കുന്നു. ജൂഡിത്ത് അവളുടെ ഇടത് കാല് എന്റെ ശരീരത്തിലൂടെ വളച്ചിട്ടിരിക്കുന്നു. അവളുടെ കഴുത്തില്‍ വേര്പ്പുണ്ട്. ചെറിയ തുള്ളികള്‍ ചുവപ്പ് തൊലിയില്‍ മുത്തുപോലെ പറ്റിപ്പിടിച്ചിരിക്കുന്നു.
‘ഡിയര്‍ റൈറ്റര്‍ സാര്‍, അങ്ങയുടെ കാമുകി സുന്ദരിയാണോ?’
ജൂഡിത്ത് എന്നെ വിചാരണക്ക് ശ്രമിക്കുന്നു.
‘ഏതു കാമുകി?’
‘നാട്ടില്‍ ഒരു കാമുകി ഇല്ലേ? ആദ്യ പ്രണയിനി.’
‘അതെ.’
ഒന്ന് വിവരിക്കാമോ?
‘ദാറ്റ് ഈസ് എ ബിഗ് നോണ്സെന്സികല് ക്വസ്റ്റിന്.’
ജൂഡിത്ത് പൊട്ടിച്ചിരിച്ചു. ഇപ്പോള്‍ അവള് ഒരു ചിത്രകാരിയല്ലെന്ന് എനിക്ക് തോന്നി. കുട്ടിത്തം മാറാത്ത പെണ്ണ്.
‘നോക്ക് അവള്‍ക്ക് എന്നേക്കാള്‍ മാസങ്ങളുടെ മൂപ്പുണ്ട്. എന്നിട്ടും അവള് സുന്ദരിയാണ്.’
‘ഞങ്ങളെക്കാള്‍?’
‘അതെ. ഇപ്പോഴും അവളെക്കണ്ടാല്‍ എനിക്ക് പ്രണയിക്കാന്‍ തോന്നും.’
‘ഞങ്ങളെ കണ്ടാല്‍ പ്രണയിക്കാന്‍ തോന്നുന്നില്ലേ, ഞങ്ങളെ പ്രണയിച്ചില്ലേ…’
‘ഉവ്വ്, പക്ഷേ നിങ്ങള്‍ എന്നെയല്ലേ പ്രണയിച്ചത്?’
‘ജൂഡിത്ത്, മതിയാക്ക്.’ ചാരുമതിയുടെ ശാസന.
ഞാന്‍ എഴുന്നേറ്റ് എന്റെ വസ്ത്രങ്ങള്‍ തപ്പിയെടുത്തു.
‘നഗ്നത, വസ്ത്രം, ലജ്ജ. ഇതൊക്കെ ആപേക്ഷികമല്ലേ?’
എന്റെ ചോദ്യം ചാരുമതിയെ ഉണര്‍ത്തി.
അവള് എഴുന്നേറ്റിരുന്നു.
‘സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ അര്‍ബുദം ബാധിക്കുന്ന പ്രദേശങ്ങളിലൊന്ന് മുലയാണ്. ചികില്സിക്കുവാന് ഏറ്റവും എളുപ്പമുള്ള പ്രദേശം.’
ജൂഡിത്ത് മുലകള്‍ കൈകൊണ്ടു താങ്ങി നിര്‍ത്തി, ഒരു പോണ് സുന്ദരിയെപ്പോലെ.
‘മുലകള്‍ സജീവമെങ്കില്‍ അര്‍ബുദ സാധ്യത കുറവാണ്. അമ്പതു കഴിഞ്ഞാല്‍ പെണ്ണുങ്ങള് ഇത് പൂട്ടിവെക്കും. അന്നുമുതല്‍ അത് നിര്‍ജീവമാകും.’
ഞാന്‍ വസ്ത്രങ്ങള്‍ തപ്പിയെടുത്തു ധരിച്ചു. സഹശയനക്കാരും അതനുവര്‍ത്തിച്ചു. വൈകിയാണെങ്കിലും ഞങ്ങളുടെ ഒരു ദിവസം അങ്ങനെ ആരംഭിച്ചു.
എന്റെ കൈ പിടിച്ചുകൊണ്ട് ചാരു ഖേദിക്കുന്നു.
‘ഒരു വര്‍ക്ക് ചെയ്തു കഴിഞ്ഞാല്‍ എനിക്ക് കടുത്ത ഫ്രസ്ട്രേഷന്‍ അനുഭവപ്പെടും. സെക്ഷ്വല്‍ പ്രെഷര്‍. മുന്‍പ് ഡില്‍ഡോ ആയിരുന്നു പരിഹാരം. ഇപ്പോള്‍ നിങ്ങള്‍. എന്നേക്കാള്‍ കാല് നൂറ്റാണ്ട് പിന്നിലാണെങ്കിലും സര്, നിങ്ങളുടെ പ്രണയചേഷ്ടകള്‍ എത്ര ഊഷ്മളമാണ്.’
ആദ്യമായിട്ടാണ് എന്റെ രതിമികവിനെക്കുറിച്ച് ഒരാള്‍ വാഴ്ത്തുന്നത്. അങ്ങനെ ചെയ്യുന്നത് ഒരു ചിത്രകാരിയാകുമ്പോള് ആഹ്ലാദം പതിന്മടങ്ങ് വര്‍ദ്ധിക്കും. ഈ അന്പത്തിനാലാം വയസ്സിലും ഞാന്‍ അഭിമാനിക്കുന്നത് ഈ മികവിലാണ്. എഴുത്തുപോലെ ആത്മബന്ധുരമാണ് എനിക്ക് ഭോഗപ്രക്രിയ.
‘ജോണി സിന്സിന് ഇത്തരം ചില മികച്ച ചേഷ്ടകള്‍ ഉള്ളതായി ഞാന്‍ കണ്ടിട്ടുണ്ട്.’ ജൂഡിത്ത് രതിവിജ്ഞാനം അവതരിപ്പിച്ചു.
‘അതാരാണ്?’
‘ജോണി സിന്‍സ് അമേരിക്കന്‍ പോണ് ആക്ടര്‍. ആനക്കൊമ്പു പോലെ അല്പം വളവുള്ള ഡിക്ക് ആണ് അയാളുടേത്. ജൂലി ആന്‍ എന്ന നടി അയാളെ അതില്‍ പിടിച്ചു മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ അവള് ഒരാനയെ നടത്തികൊണ്ടുപോകുന്നതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്. അയാളുടെ ചില ചേഷ്ടകള്‍, വാക്കുകള്‍. അതാണ് അയാളെ ഒരു കലാകാരനാക്കുന്നത്.’
അമേരിക്കയില്‍ ചില ചലച്ചിത്രനിരൂപകര്‍ സിനിമകളെ മൂന്നായിട്ടാണ് തരം തിരിക്കുന്നത് ഫീച്ചര്‍, ഡോക്യു്, പോണ്. പോണില് തുടങ്ങി പോണില് അവസാനിക്കുന്നവരുണ്ട്. നമുക്ക് പോണ് അവിഹിതമാണ്.’
ഞാന്‍ പറഞ്ഞു: ‘പോണിനു നിയന്ത്രണം വേണമെന്നുള്ള ആളാണ് ഞാന്‍. അല്ലെങ്കില്‍ പോണ് മാത്രമാവും നമ്മളും നമ്മുടെ പിള്ളാരും കാണുക. പോണില് നന്മയും തിന്മയുമില്ല. പക്ഷേ സര്ഗ്ഗശേഷിയുള്ളവന് അതിലും കല കാണും. അവന് രതി മൃഗത്തെ തുറന്നു വിടും. അവിടെ അവന് രതിയെ മാത്രം ജീവിതമായി കാണുന്നു. കഥാചിത്രങ്ങള്‍ രതിയെ ജീവിതത്തിന്റെ അനിവാര്യമായ ഒരു ഘടകമായി മാത്രം കാണുന്നു.
എന്റെ മമ്മ സോഫ്റ്റ് പോണില് അഭിനയിച്ചിട്ടുണ്ട്. എനിക്കപ്പോള്‍ എട്ടു വയസ്സുകാണും’ ജൂഡിത്ത് നേരനുഭവം പങ്കിട്ടു.
‘ഡാഡും മമ്മയും പിരിഞ്ഞു. അമ്മൂമ്മയും അപ്പൂപ്പനും അമ്മയെ കുറ്റപ്പെടുത്തി. പിടിപ്പുകേടുകാരിയെന്ന്. മമ്മ ഒരു ജോലി അന്വേഷിച്ച് കുറച്ചുകാലം നടന്നു. വെഴ്സായിലെ ഒരു ഫാഷന്‍ സ്റ്റോറില്‍ ജോലിക്ക് പോയി. എന്റെ സ്കൂളും പുസ്തകങ്ങളും ചായക്കൂട്ടുകളും മുറ തെറ്റാതെ നടന്നു. മമ്മ ആ കടയുടെ ഉടമ ഫ്രാങ്കോ അങ്കിളിന് രതിസേവനങ്ങള് ചെയ്തുകൊടുത്തു. മുപ്പത്തിയഞ്ചുകാരിയായ മമ്മക്കും ലൈഫ് നീഡ്സിനു പുറമെ അമോറസ് ഡിസയറും ഉണ്ടായിരുന്നു. അങ്കിള്‍ അത് സിനിമയാക്കി. ഒരിക്കല്‍ ഞാന്‍ അതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ മമ്മ പറഞ്ഞു. നന്നായി പഠിച്ച് നല്ല ജോലി വാങ്ങിച്ചാല്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകേണ്ടി വരില്ല. നന്നായി പഠിച്ചാലും ഇങ്ങനെ സിനിമയില്‍ അഭിനയിച്ചുകൂടെ എന്നായിരുന്നു നിഷ്കളങ്കയായ മകള്‍ മമ്മയോട് ചോദിച്ചത്.’
‘അപ്പോള്‍ അതാണ് ഫ്രഞ്ച് പോര്‍ണോഗ്രഫിയുടെ ചരിത്രം?’ ഞാന്‍ ജൂഡിത്തിനെ ലക്ഷ്യം വെച്ചു.
‘ഫ്രാന്‍സില്‍ പോര്‍ണോഗ്രഫിക്ക് വലിയ പ്രചാരവുമില്ല വിലക്കുമില്ല. സിനിമയെടുക്കാന്‍ അവസരം ലഭിക്കാതായപ്പോള്‍ ചിലര്‍ പോര്ണോസിനിമയിലേക്ക് തിരിയാന്‍ ശ്രമിച്ചു. ലൂയി ബുനുവല്‍ ഒരിക്കല്‍ അങ്ങനെയൊരു ശ്രമം നടത്തിയതായി കേട്ടിട്ടുണ്ട്. പസോളിനിയും പോണ്മാര്ഗ്ഗേന സഞ്ചരിക്കാനിഷ്ടപ്പെട്ടിരുന്ന ചലച്ചിത്രകാരനാണ്.’ ജൂഡിത്ത് പറഞ്ഞു.
ഈ രണ്ടു യൂറോപ്പ്യന്‍ അംശങ്ങളുള്ള യുവതികള്‍ക്കിടയില്‍ നഗ്നനായി ശയിക്കുമ്പോള്‍ എനിക്ക് ബല്‍തസാര്‍ എന്ന ആശാരിയെ ഓര്‍മ്മ വന്നു. മാര്‍കേസിന്റെ ആ കഥാപാത്രം രണ്ടു സ്ത്രീകള്‍ക്കിടയില്‍ കിടക്കുന്നത് സ്വപ്നം കാണുന്ന വരികള്‍ ഞാന്‍ ഓര്‍ത്തു. അങ്ങനെയൊരു സ്വപ്നം പകല്‍ വെളിച്ചമാക്കിയ എന്നെ ഞാന്‍ അസൂയയോടെ അഭിനന്ദിച്ചു.
‘എന്താണ് സര് ചിന്തിക്കുന്നത്?’ ജൂഡിത്ത്
‘ഓ….’
‘നമുക്ക് കാല്പനിക ഭൂമികയില്‍ നിന്ന് ഈ വീട്ടിലേക്ക് മടങ്ങി വരാം.’
‘ശരി.’
ചാരു എഴുന്നേറ്റു ചോളിയെടുത്ത് ധരിച്ചു
ഈ ചോളി ഇവള്‍ക്ക് ഭംഗി കൂട്ടുന്നുണ്ട്. ഞാന്‍ വിചാരിച്ചു
‘എന്താ സര്?’
‘ഈ ചോളി നിനക്ക് കൂടുതല്‍ ഭംഗി നല്‍കുന്നുണ്ട്.’
‘അതൊരു പ്രണയബന്ധുരമായ വാക്യമാണ്.’ ജൂഡിത്ത് നിര്‍വചിച്ചു.
‘ചാരു, നീ എനിക്കൊരു കപ്പ് ചായ താ’ ഞാന്പറഞ്ഞു.
ജൂഡിത്ത് ചാരുമതിയുടെ തോളില്‍ തൊട്ടു.
‘ചായ തന്നാല്‍ ഞാനും കുടിക്കാം, പ്രണയിനി.’
ചായ കുടിക്കുന്നതിനിടയില്‍ ഞങ്ങള്‍ എക്സിബിഷനിലേക്ക് മടങ്ങി വന്നു.
‘ബ്രോഷര്‍ ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. നിങ്ങള്‍ അതൊന്ന് ഡിസൈന്‍ ചെയ്യൂ. ഇന്ന് എന്നു പറഞ്ഞാല്‍ ഇന്ന്.’
‘അതിന് പതിനാല് ദിവസം ഇനിയുമുണ്ട്’ ചാരു പറഞ്ഞു.
‘അതിനിടയില്‍ സാറിന് മുംബയില്‍ പോകണ്ടേ, അവാര്‍ഡ് വാങ്ങാന്‍?’
‘അതിന് നാലു ദിവസം കൂടിയുണ്ട്. നിങ്ങള്‍ രണ്ടുപേരും പോരുന്നോ?’
‘ഞങ്ങള്‍ വരുന്നില്ല. ധാരാളം പണികള്‍ കൂടി ചെയ്തു തീര്‍ക്കാനുണ്ട്’ ജൂഡിത്ത് സ്ഥിരീകരിച്ചു.
ചാരുമതി വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും നിര്‍ബന്ധിക്കാന്‍ പോയില്ല. അവള് ഒരു പുതിയ ചിത്രം വരക്കുന്നെങ്കില് വരക്കട്ടെ.
‘തിങ്കളാഴ്ച വൈകീട്ട് ഞാന്‍ മടങ്ങി വരും. എന്നിട്ട് അതിഥികളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാം.’
മുകളിലേക്കുള്ള കോണി കയറുന്നതിനിടെ ലാന്‍ഡിങ്ങില്‍ നിന്നുകൊണ്ട് ഞാന്‍ പറഞ്ഞു.
(തുടരും)
Copy Right Reserved