അത്ര കണ്ട് മുഷിഞ്ഞു കഴിഞ്ഞാലാണ് പലരും കിടക്കയിലെ ബെഡ്ഷീറ്റ് മാറ്റാന്‍ സമയമായെന്ന് ആലോചിക്കുന്നത് പോലും. എന്നാല്‍ ഇത് തികച്ചും അനാരോഗ്യകരമാണ് പ്രവണതയാണ്. ശരാശരി ആറ് മുതല്‍ പത്ത് മണിക്കൂര്‍ വരെ ഒരാള്‍ കിടക്ക ഉപയോഗിക്കുണ്ട്. അതിനിടെ നമ്മുടെ ശരീരസ്രവം, എണ്ണമെഴുക്ക്, രോമങ്ങള്‍, ബാക്ടീരിയ തുടങ്ങിയ അദൃശ്യമായ പലതരം കാര്യങ്ങള്‍ ബെഡ്ഷീറ്റില്‍ തങ്ങിനില്ക്കാന് സാധ്യതയുണ്ട്. ഇവയില്‍ നിന്നൊക്കെ പലതരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടാകാം. കൂടാതെ കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലക്കാരാണെങ്കില്‍ ഭക്ഷണത്തിന്റെ കറയും ബെഡ്ഷീറ്റില്‍ പടിച്ചെന്ന് വരാം. ന്യുമോണിയ, ഗൊണേറിയ (ലൈംഗികമായി പകരുന്ന അണുബാധകള്‍) ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ബാക്ടീരിയ ഉയര്‍ത്തുന്നു. ഷീറ്റുകളുടെ ദീര്‍ഘകാല ഉപയോഗം പ്രതിരോധശേഷി കുറയ്ക്കുകയും കാലാവസ്ഥജന്യ രോഗങ്ങളോ അണുബാധകളോ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അഴുക്കുപിടിച്ച ഷീറ്റുകളില്‍ ന്യുമോണിയ, ഗൊണോറിയ, അപ്പെന്‍ഡിസൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയോയിഡുകള്‍ തങ്ങിനില്ക്കുന്നതായി മൈക്രോസ്കോപ്പ് പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ബാക്ടീരിയോയിഡുകളും ഫ്യൂസോബാക്ടീരിയയും അടങ്ങിയിട്ടുണ്ട് ഇത് വിവിധ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും. എത്ര വൃത്തിയുള്ളതാണെങ്കിലും ഓരോ ആഴ്ചയിലും ബെഡ് ഷീറ്റ് നിര്‍ബന്ധമായും കഴുകണം. നമ്മുടെ ശരീരത്തില്‍ പ്രതിദിനം 40,000 മൃതകോശങ്ങള്‍ പുറന്തള്ളുന്നുണ്ട്. അതില്‍ ധാരാളം ചീത്ത ബാക്ടീരിയകളും അടങ്ങിയിരിക്കാം. ഇത് നമ്മുടെ ആരോഗ്യത്തെയും പ്രത്യേകിച്ച് ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു. രക്തം, കാപ്പി പോലുള്ള കടുത്ത കറകള്‍ നീക്കം ചെയ്യാനായി ബെഡ്ഷീറ്റ് വാഷിങ് മെഷീനില്‍ ഇടുന്നതിന് മുന്‍പ് തലേന്ന് സ്റ്റെയ്ന് റിമൂവറില്‍ മുക്കിവെക്കുന്നത് നല്ലതാണ്. കടുത്ത കറകള്‍ നീക്കം ചെയ്യാന്‍ ചെറുചൂട് വെള്ളം കഴുകാനായി ഉപയോഗിക്കുന്നതും ഗുണം ചെയ്യും.
ഓരോ ആഴ്ചയിലും ബെഡ് ഷീറ്റ് കഴുകണം
