https://youtu.be/yKf_jTt-sEs?si=5MuTOJRig7UV8FWs
ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥയൊരുക്കിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ചലച്ചിത്ര-സീരിയല്‍ താരവും അദ്ധ്യാപികയുമായ പ്രൊഫ. ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഞാന്‍ കര്‍ണ്ണന്‍’. ശ്രിയാ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെസ്ലിന്‍ രതീഷ് രചന നിര്‍വ്വഹിച്ച് സാജന്‍ സി ആര്‍ സംഗീതം ഒരുക്കി പിന്നണിഗായകന്‍ മധു ബാലകൃഷ്ണന്‍ ആലപിച്ച ‘അച്ഛനെന്നൊരു പുണ്യം എന്നെ അരുമയായ് കാത്തൊരു ധന്യജന്മം’ എന്ന ഗാനമാണ് സംഗീതപ്രേമികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം ടി എസ് രാജു, ടോണി, പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, രമ്യ രാജേഷ് മുരളി കാക്കനാട്, ശിവദാസ് വൈക്കം സാവിത്രി പിള്ള, ബേബി ശ്രിയ പ്രദീപ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ചിത്രം ഉടനെ പ്രേക്ഷകരിലെത്തും. എം.ടി അപ്പന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. വര്‍ത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സസ്‌പെന്‍സും ത്രില്ലും ചേര്‍ന്ന ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണ് ഈ ചിത്രം.