അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘പ്രണയ വിലാസം’. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ തിരക്കഥ എഴുതിയിരിക്കുന്നു. ‘പ്രണയ വിലാസ’ത്തിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘നറുചിരിയുടെ മിന്നായം’ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഷാന്‍ റഹ്മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിനായി മിഥുന്‍ ജയരാജ് ആണ് പാടിയിരിക്കുന്നത്. മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ജി വേണുഗോപാലും ഷാനിന്റെ സംഗീത സംവിധാനത്തില്‍ മനോഹരമായ ഒരു ഗാനം ആലപിച്ചിരുന്നു. ‘കരയാന്‍ മറന്നു നിന്നോ’ എന്ന ഒരു ഗാനമാണ് ജി വേണുഗോപാല്‍ ‘പ്രണയ വിലാസ’ത്തിനായി പാടിയത്. ഇത് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.