ബേസില്‍ ജോസഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പാല്‍തു ജാന്‍വര്‍’. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സംഗീത് പി രാജനാണ്. ഓണത്തിന് ബേസില്‍ ജോസഫ് ചിത്രം തിയറ്ററുകളില്‍ എത്തും. ‘പാല്‍തു ജാന്‍വറി’ന്റെ പ്രൊമൊ ഗാനം പുറത്തുവിട്ടു. കുട്ടികളാണ് പ്രൊമോ സോംഗില്‍ അഭിനയിച്ചിരിക്കുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രണദിവെയാണ് ഛായാഗ്രഹണം. ബേസില്‍ ജോസഫിനൊപ്പം ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
തന്റെ സംവിധാനത്തിലെത്തുന്ന ബിഗ് ബജറ്റ് പിരീഡ് ആക്ഷന്‍ ഡ്രാമ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിനെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് അപ്‌ഡേറ്റുമായി സംവിധായകന്‍ വിനയന്‍. ചിത്രവുമായി മോഹന്‍ലാലും മമ്മൂട്ടിയും സഹകരിച്ചിട്ടുണ്ട് എന്നതാണ് അത്. എന്നാല്‍ അഭിനയിക്കുകയല്ല, മറിച്ച് ചിത്രത്തിന് ശബ്ദം പകരുകയാണ് ഇരുവരും ചെയ്തിരിക്കുന്നത്. തിരുവോണ ദിനമായ സെപ്റ്റംബര്‍ എട്ടിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വേഷമിടുന്ന ചിത്രത്തില്‍ വന്‍ താരനിയാണാണ് അണി നിരക്കുന്നത.് അഞ്ച് ഭാഷകളിലായാണ് ചിത്രം റീലിസിനെത്തുക. കയാദു ലോഹര്‍ ആണ് നായിക.
കേന്ദ്രസര്‍ക്കാരിനും സാമ്പത്തികലോകത്തിനും സാധാരണക്കാര്‍ക്കും ഒരുപോലെ ആശ്വാസം പകര്‍ന്ന് ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ജൂലായില്‍ 6.71 ശതമാനത്തിലേക്ക് താഴ്ന്നു. ഏപ്രിലില്‍ 7.79 ശതമാനവും മേയില്‍ 7.04 ശതമാനവും ജൂണില്‍ 7.01 ശതമാനവുമായിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം 7.75 ശതമാനത്തില്‍ നിന്ന് 6.75 ശതമാനത്തിലേക്ക് താഴ്ന്നതാണ് കഴിഞ്ഞമാസം നാണയപ്പെരുപ്പം കുറയാന്‍ മുഖ്യകാരണമായത്. റീട്ടെയില്‍ നാണയപ്പെരുപ്പം വിലയിരുത്തിയാണ് റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കുന്നത്. നാണയപ്പെരുപ്പം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അഭികാമ്യമായ ആറു ശതമാനത്തിനുള്ളില്‍ തിരിച്ചെത്തിക്കുന്നത് ലക്ഷ്യമിട്ട് തുടര്‍ച്ചയായി മൂന്നുതവണയായി റിസര്‍വ് ബാങ്ക് പലിശനിരക്ക് 1.4 ശതമാനം കൂട്ടിയിരുന്നു. നാണയപ്പെരുപ്പം 6 ശതമാനത്തിന് താഴെയെത്തുംവരെ പലിശനിരക്ക് കൂട്ടുന്നത് റിസര്‍വ് ബാങ്ക് തുടര്‍ന്നേക്കും.
കേന്ദ്രസര്‍ക്കാരിന് ആശ്വാസംപകര്‍ന്ന് നടപ്പുവര്‍ഷം ഏപ്രില്‍-ജൂലായില്‍ കോര്‍പ്പറേറ്റ് നികുതി സമാഹരണം 34 ശതമാനം ഉയര്‍ന്നു. കഴിഞ്ഞവര്‍ഷത്തെ (2021-22) മൊത്തം കോര്‍പ്പറേറ്റ് നികുതിവരുമാനം 7.23 ലക്ഷം കോടി രൂപയാണ്. 2020-21ലേക്കാള്‍ 58 ശതമാനമാണ് വര്‍ദ്ധന. 50 കോടി രൂപയ്ക്കുമേല്‍ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളാണ് കഴിഞ്ഞവര്‍ഷത്തെ മൊത്തം നികുതി വരുമാനത്തില്‍ 78 ശതമാനവും സംഭാവന ചെയ്തത്. നടപ്പുവര്‍ഷം ഏപ്രില്‍-ജൂലായില്‍ കേന്ദ്രസര്‍ക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതി വരുമാനം മുന്‍വര്‍ഷത്തെ സമാനകാലയളവിലെ 2.33 ലക്ഷം കോടി രൂപയില്‍ നിന്ന് 45 ശതമാനം ഉയര്‍ന്ന് 3.39 ലക്ഷം കോടി രൂപയായി. മൊത്തം പ്രത്യക്ഷ നികുതി വരുമാനം 2.64 ലക്ഷം കോടി രൂപയില്‍ നിന്ന് 3.69 ലക്ഷം കോടി രൂപയിലുമെത്തി; വര്‍ദ്ധന 40 ശതമാനം. നടപ്പുവര്‍ഷം പ്രത്യക്ഷ നികുതി വരുമാനമായി കേന്ദ്രം ലക്ഷ്യമിടുന്നത് 14.20 ലക്ഷം കോടി രൂപയാണ്.
ഫ്രഞ്ച് നിര്‍മ്മാതാക്കളായ സിട്രോണിന്റെ സി3 ഓട്ടോമാറ്റിക് വേരിയന്റിന് ഐസിന്‍ സോഴ്സ്ഡ് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ലഭിക്കും എന്ന് റിപ്പോര്‍ട്ട്. മെക്കാനിക്കലുകളുടെ കാര്യത്തില്‍ കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലെ ഏറ്റവും മികച്ച കാറുകളിലൊന്നായി സിട്രോണ്‍ സി 3 മാറി. ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിക്കുമ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് നീങ്ങും. ഇത്തരം ഗിയര്‍ബോക്സുള്ള അതിന്റെ വില ശ്രേണിയിലെ ആദ്യത്തെ കാറായിരിക്കും സി3. സി3 യുടെ ടോപ്പ് എന്‍ഡ് മോഡലില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സിട്രോണ്‍ വാഗ്ദാനം ചെയ്യാനും എക്സ്-ഷോറൂം വില കുറയ്ക്കാനും സാധ്യതയുണ്ട്. അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ സി3 യുടെ നിലവിലെ എന്‍എ, ടര്‍ബോ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളുടെ നവീകരിച്ച മൂന്നാം തലമുറ പതിപ്പുകള്‍ക്കൊപ്പം ഈ ആകര്‍ഷണീയമായ ഗിയര്‍ബോക്‌സും സിട്രോണ്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
എടുത്താല്‍ പൊങ്ങാത്ത പൊങ്ങച്ചങ്ങളും രചനകളുടെ രഹസ്യം അമാനുഷിക വിദ്യയാണെന്ന നാട്യവുമെല്ലാം പൊളിച്ചുകൊണ്ടുള്ള എഴുത്ത്. കുറച്ച് നര്‍മ്മവും കൂട്ടിച്ചേര്‍ത്തപ്പോള്‍ വായനക്കാര്‍ക്കും അതു പിടിച്ചു. ഡണ്ണിംഗ് ക്രൂഗര്‍ ഇഫെക്റ്റിനെക്കുറിച്ച് എഴുതിയതും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളതുമായ കോളം ഉദാഹരണം. ബിസിനസ് ചെയ്യുന്നവര്‍ക്കും ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കും പ്രായോഗിക പാഠങ്ങള്‍ അനേകമുണ്ട്. വെറുതെ വായിച്ചു രസിക്കുന്നതിനപ്പുറം വിജ്ഞാനവും അനുഭവങ്ങളും വേഷങ്ങളും വേഷംകെട്ടുകളുമെല്ലാം ഈ ചെറിയ കുറിപ്പുകളിലുണ്ട്. ‘ആദ്യത്തെ ചിരി’. രണ്ടാം പതിപ്പ്. പി കിഷോര്‍. ഡിസി ലൈഫ്. വില 171 രൂപ.
ഒരു വ്യക്തിയുടെ ശരീരത്തിന് ആവശ്യമായ അളവില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഇല്ലെങ്കില്‍ ഹൈപ്പോതൈറോയിഡിസം അഥവാ അണ്ടര്‍ ആക്ടീവ് തൈറോയ്ഡ് ഉണ്ടാവുന്നു. ശരീരം വളരെയധികം തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുകയാണെങ്കില്‍ ഹൈപ്പര്‍തൈറോയിഡിസം അഥവാ ഓവര്‍ ആക്ടീവ് തൈറോയ്ഡ് ഉണ്ടാവുന്നു. വയറിളക്കം. മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഇതിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. ദേഷ്യം, വിഷാദം തുടങ്ങിയവ മാറിമാറി വരാം. ശരീരഭാരത്തില്‍ മാറ്റം വരാം. ഹൈപ്പര്‍തൈറോയിഡിസം ശരീരഭാരം കുറയുന്നതിനും ഹൈപ്പോതൈറോയിഡിസം ശരീരഭാരം കൂടുന്നതിനും കാരണമാകാം. ഹൈപ്പര്‍തൈറോയിഡിസം ചര്‍മ്മത്തെ കൂടുതല്‍ എണ്ണമയമാക്കുകയും ഹൈപ്പോതൈറോയിഡിസം ചര്‍മ്മത്തില്‍ വരള്‍ച്ച ഉണ്ടാക്കുകയും ചെയ്യും. കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. കണ്ണുകളിലെ ചുവപ്പ് നിറം, വരള്‍ച്ച, നീരൊഴുക്ക്, കണ്‍പോളകള്‍ അടയ്ക്കുന്നതിന് ബുദ്ധിമുട്ട്, കണ്ണു വീക്കം തുടങ്ങിയ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍. മുടി കൊഴിച്ചില്‍. കഴുത്തില്‍ മുഴകളോ കുരുക്കളോ ഉണ്ടാവുന്നത്. ഇത് ചിലപ്പോള്‍ തൈയ്‌റോയ്ഡ് ക്യാന്‍സറിന്റെ ലക്ഷണമാകാം.