ബാര്‍ബറോസ എന്ന വീരനാവികന്റെയും കൂട്ടരുടെയും പല കഥകളും രൂപങ്ങളും നാം കണ്ടിട്ടുണ്ട്. കേട്ടുകേള്‍വിയായിത്തീര്‍ന്ന ഇവര്‍ മനുഷ്യരാണെന്ന് ഓരോ കഥാവര്‍ത്തനത്തിലും അല്പാല്പമായി വിസ്മരിക്കപ്പെട്ടു. ഈ നോവല്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ബാര്‍ബറോസ ഹയറുദ്ദിന്‍ പാഷയുടെ യുദ്ധവിജയങ്ങളുടെ മാനുഷികവില രേഖപ്പെടുത്തുന്ന, ടര്‍ക്കിഷ് ഐതിഹ്യ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് എഴുതപ്പെട്ട കൃതി. ഒരു പ്രണയകഥയുടെ ആഴക്കടല്‍കൂടിയാണ് ഈ നോവല്‍. ഇനി ജീവിക്കാനാവില്ല എന്ന അവസ്ഥയില്‍ നിന്ന് ലോകം കീഴടക്കാനുള്ള ഊര്‍ജം ഓരോ വരിയിലും നിറക്കുന്ന ഇസ്‌കന്ദര്‍ പാലയുടെ അസാധാരണമായ എഴുത്ത്. ‘ബാര്‍ബറോസ ഒരു ഇതിഹാസം’. വിവര്‍ത്തനം – സച്ചിന്‍ദേവ് പി.എസ്. ഗ്രീന്‍ ബുക്‌സ്. വില 399 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan