ട്വന്റി20 ലോകകപ്പിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ബംഗ്ലാദേശിന് ഇന്ത്യക്കെതിരെ 185 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. 32 പന്തില്‍ 50 റണ്‍സ് നേടിയ കെ.എല്‍.രാഹുല്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും കോലിയൊഴികെ മറ്റൊരു ബാറ്റ്‌സ്മാനും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. കോലി 44 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യ ഇരുപതോവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു.
ട്വന്റി20 ലോകകപ്പില്‍ സിംബാബേക്കെതിരെ നെതര്‍ലന്‍ഡസിന് അഞ്ചു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത സിംബാബ്വേ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നഷ്ടത്തില്‍ നെതര്‍ലന്‍ഡ്സ് അടിച്ചെടുത്തു.