വരുണ്‍ ധവാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ക്രിസ്മസ് ചിത്രം ‘ബേബി ജോണ്‍’ ട്രെയിലര്‍ പുറത്തിറങ്ങി. തമിഴിലെ വിജയ്‌യുടെ ഹിറ്റ് ചിത്രം തെറിയുടെ റീമേക്കാണ് ചിത്രം. തെറിയില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്താതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും ചിത്രത്തിലെ ക്യാമിയോ റോള്‍ ആണ് ഇപ്പോള്‍ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ബേബി ജോണ്‍ ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത് തെറി സംവിധായകനായ അറ്റ്‌ലിയാണ്. ജിയോ സ്റ്റുഡിയോസ്, സിനി 1 പ്ലസ് എന്നിവരും സഹ നിര്‍മ്മാതാക്കളാണ്. ബേബി ജോണിന്റെ സംവിധാനം കലീസാണ്. വരുണ്‍ ധവാന്‍ ബേബി ജോണായി ചിത്രത്തില്‍ എത്തുമ്പോള്‍ നായികയായ കീര്‍ത്തി സുരേഷിന് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈന്‍, രാജ്പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്. ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ ക്യാമിയോ റോള്‍ ഉണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ട്രെയിലറിന്റെ അവസാനം റിലീസ് തീയതി പറയുന്നത് സല്‍മാന്റെ ശബ്ദത്തിലാണ്. കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ആദ്യത്തെ ബോളിവുഡ് ചിത്രമാണ് ബേബി ജോണ്‍. അതീവ ഗ്ലാമറസ് ലുക്കില്‍ വരുണ്‍ ധവാനൊപ്പം നൃത്തം ചെയ്യുന്ന കീര്‍ത്തി സുരേഷാണ് ഈ ഗാനത്തില്‍ ഉണ്ടായിരുന്നത്. ദില്‍ജിത് ദോസഞ്ജും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.