വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’യില്‍ ബാബു ആന്റണിയും. ലിയോയില്‍ താനുണ്ടെന്ന കാര്യം ബാബു ആന്റണി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. കശ്മീരിലേക്ക് പോകുന്ന ചിത്രവും ബാബു ആന്റണി പങ്കുവച്ചു. മലയാളി താരം മാത്യുവും ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ലിയോയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷനിലേയ്ക്ക് പോകവെ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ.എം. വിജയനെ കണ്ടുമുട്ടിയെന്നും ബാബു ആന്റണി കുറിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഐ.എം. വിജയനൊപ്പമുള്ള ചിത്രവും ബാബു ആന്റണി പങ്കുവെച്ചു. ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിചേരുന്നത്. സഞ്ജയ് ദത്ത്, അര്ജുന്, പ്രിയ ആനന്ദ്, മിഷ്കിന്, മണ്‍സൂര്‍ അലി ഖാന് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. മാസ്റ്ററിന് ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അനിരുദ്ധ് സംഗീതം ഒരുക്കുന്നു. സെപ്റ്റംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ റിലീസിനെത്തും.