രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് മദനോത്സവം. രതീഷിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബു ആന്റണി ചിത്രത്തില്‍ ജോയിന്‍ ചെയ്തു. ബാബു ആന്റണിക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, രാജേഷ് മാധവന്‍, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ സന്തോഷ് കുമാറിന്റേതാണ് ചിത്രത്തിന്റെ കഥ. കാഞ്ഞങ്ങാട് ആണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. അജിത് വിനായക ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വളരെ രസകരമായ സോങ് ടീസറിലൂടെയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.