എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ എത്തിയ ‘ബാഹുബലി’ ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്ത് പത്ത് വര്‍ഷം ആകുമ്പോള്‍ ഈ ഫ്രാഞ്ചൈസിയിലെ രണ്ട് സിനിമകളും റി റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. രണ്ട് സിനിമകളും സംയോജിപ്പിച്ച് കൊണ്ട് ബാഹുബലി: ദി എപ്പിക് എന്ന പേരിലാണ് തിയറ്ററുകളില്‍ എത്തുക. അഞ്ച് മണിക്കൂര്‍ 27 മിനിറ്റ് ആണ് റണ്‍ ടൈം കാണിക്കുന്നത്. ഒക്ടോബര്‍ 31ന് ആണ് ബാഹുബലി ദി എപ്പിക് തിയറ്ററുകളില്‍ എത്തുക. 2015ല്‍ ആയിരുന്നു ബാഹുബലി: ദി ബിഗിനിംഗ് തിയറ്ററുകളില്‍ എത്തിയത്. പ്രഭാസ് എന്ന നടന്റെ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു ഇത്. എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആയിരുന്നു കഥ. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്. 2017ല്‍ ഇറങ്ങിയ ബാഹുബലി 2: ദി കണ്‍ക്ലൂഷനും പ്രേക്ഷക ശ്രദ്ധയ്‌ക്കൊപ്പം ബോക്‌സ് ഓഫീസിലും തരംഗമായി മാറിയിരുന്നു.