ഉള്ളടക്കത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം ‘ധരണി’ ഫെബ്രുവരി 17 ന് റിലീസ് ചെയ്യും. പാരാലക്സ് ഫിലിം ഹൗസിന്റെ ബാനറില്‍ ശ്രീവല്ലഭന് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കൂടിയാണ് ധരണി. പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ആന്തരിക മുറിവുകള്‍ പില്ക്കാലത്ത് വ്യക്തികളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും സ്വാധീനവുമാണ് ധരണി ചര്‍ച്ച ചെയ്യുന്നത്. അവഗണനകളും ഒറ്റപ്പെടുത്തലുകളും ഒരു വ്യക്തിയുടെ ജീവിതത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കാട്ടിത്തരുന്ന ചിത്രം കൂടിയാണ് ധരണി. പണ്ഡിറ്റ് ജസ് രാജിന്റെ ശിഷ്യയായ പത്മശ്രീ തൃപ്തി മുഖര്‍ജി ആദ്യമായി മലയാള സിനിമയില്‍ പിന്നണി ഗായികയായി വരുന്ന ചിത്രം കൂടിയാണ്. ജി എ ഡബ്ല്യൂ ആന്റ് ഡി പി ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമ, സംവിധായകന്, സിനിമാട്ടോഗ്രാഫി, ഓഡിയോഗ്രാഫി തുടങ്ങിയ മേഖലകളിലാണ് ധരണി പുരസ്ക്കാരങ്ങള്‍ നേടിയത്. എം.ആര്.ഗോപകുമാര്‍, രതീഷ് രവി പ്രൊഫസര്‍ അലിയാര്, സുചിത്ര, ദിവ്യാ, കവിതാ ഉണ്ണി, ബേബി മിഹ്സ. മാസ്റ്റര്‍ അല്ഹാന് ബിന്‍ ആഷിം, അഫ്ഷാന് അരാഫത്ത്, അന്സിഫ്, ഐഷാന്‍ അരാഫത്ത്, അഭിനവ്, ആസാന്, നജീര്‍, സിദ്ധാര്‍ത്ഥ്, നിരഞ്ജന് ആവര്‍ഷ്, കാശിനാഥന് തുടങ്ങിയ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.